
ഓസ്ട്രേലിയ /വത്തിക്കാൻ : റവ. ഡോ. ജോൺ പുതുവ രചിച്ച ‘പോപ്പ് ലിയോ XIV ’ എന്ന ഇംഗ്ലീഷ് പുസ്തകത്തിൻറെ പ്രകാശനം വത്തിക്കാനിൽ നടന്നു . വത്തിക്കാനിലെ അഗുസ്റ്റീനിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിന്റെ പ്രസിഡന്റ് മോൺ. റെൻസോ പെഗറാറോ., വത്തിക്കാനിലെ സമഗ്ര മാനുഷിക വികസനത്തിനായുള്ള വകുപ്പ് മേധാവി ( Prefect of the Dicastery for Promoting Integral Human Development ) കാർഡിനൽ മൈക്കിൾ ചേർണി S J ക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.
പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫ് നടത്തിയ രണ്ടു ദിവസത്തെ ഇൻറർനാഷണൽ സെമിനാറിൽ വച്ചായിരുന്നു പ്രകാശനം .ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്നുള്ള കർദിനാൾമാർ., ബിഷപ്മാർ , വൈദീകർ, അൽമായർ തുടങ്ങി നൂറോളം പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു. വലിയൊരു ചടങ്ങിൽ വെച്ച് ലിയോ മാര്പാപ്പയെക്കുറിച്ചുള്ള തന്റെ പുസ്തകം പ്രകാശനം ചെയ്യാനും പുസ്തകം മാർപാപ്പയുടെ കയ്യിൽ എത്തിക്കാനും കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് ഗ്രന്ഥകർത്താവ് ഡോ. ജോൺ പുതുവ പറഞ്ഞു .
ജോൺ പോൾ രണ്ടാമൻ മാർപാപ്പ, കാർലോ അക്കുത്തിസ്, ക്യാരാ ലൂച്ചേ , സി . റാണി മരിയ തുടങ്ങി നിരവധി വിശുദ്ധാത്മാക്കളെക്കുറിച്ച് ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ഡോ. പുതുവയുടെ പതിനാറാമത്തെ പുസ്തകമാണിത് .എറണാകുളം ജില്ലയിലെ ചുള്ളി സ്വദേശിയാണ് ഡോ . പുതുവ .ഓസ്ട്രേലിയയിലെ ഡാർവിൻ സെൻറ് അൽഫോൻസാ പള്ളിവികാരിയായി സേവനം ചെയ്യുന്നു .





