ശബരിമല: ഉത്സവത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്‌ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ.ഡി. പ്രശാന്ത് നട തുറന്ന് ദീപം തെളിയിച്ചു. ഇന്ന് 11:30 നും 12നും മധ്യേ തന്ത്രി കണ്‌ഠര് മഹേഷ് മോഹനര് കൊടിയേറ്റും. ഇന്നുമുതല്‍ 31 വരെ നടക്കുന്ന ഉത്സവബലിയും അത്താഴ പൂജയ്‌ക്കുശേഷം നടക്കുന്ന ശ്രീഭൂതബലിയുമാണ് ഉത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകള്‍. ഇന്നു രാവിലെ ഒന്‍പതുവരെയും ശേഷിക്കുന്ന ഉത്സവ ദിവസങ്ങളില്‍ രാവിലെ ഏഴുവരെയും മാത്രമായിരിക്കും നെയ്യഭിഷേകം. ആറാട്ട് ദിനത്തില്‍ നെയ്യഭിഷേകം ഉണ്ടായിരിക്കില്ല. 31നാണ് പള്ളിവേട്ട. ഏപ്രില്‍ ഒന്നിനു രാവിലെ ഒന്‍പതിന് സന്നിധാനത്തുനിന്ന് ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് പുറപ്പെടും. സന്നിധാനത്ത് തിരിച്ചെത്തി കൊടിയിറക്കിയശേഷം രാത്രി 10 ന് നട അടയ്‌ക്കും.






