പാലക്കാട്: കഴിഞ്ഞ തവണ ഇ. ശ്രീധരനെ പിന്തുണച്ചതുപോലെ ഇത്തവണ ശോഭാ സുരേന്ദ്രനെയും മറ്റ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെയും വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ തവണ മെട്രോ ശ്രീധരന് പരാജയപ്പെട്ടപ്പോള്‍ തങ്ങള്‍ വിഷമിച്ചു പോയെന്നും എന്നാല്‍ ഇത്തവണ ശോഭാ സുരേന്ദ്രനെ റെക്കോഡ് ഭൂരിപക്ഷത്തില്‍ ജയിപ്പിക്കണമെന്നും പറഞ്ഞു.
ജില്ലയിലെ നെല്‍ക്കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അക്കമിട്ടു നിരത്തിയ പ്രധാനമന്ത്രി, കര്‍ഷകരെ അവഗണിക്കുന്ന ഇടത് സര്‍ക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു. പാലക്കാടിന്റെ സാംസ്കാരിക പൈതൃകത്തെയും വ്യാവസായിക സാധ്യതകളെയും വാനോളം പുകഴ്ത്തിയ മോദി, കേരളത്തില്‍ മാറ്റത്തിന്റെ കാറ്റ് വീശുകയാണെന്ന് പ്രഖ്യാപിച്ചു. പാലക്കാട് വ്യാവസായിക വല്‍ക്കരിക്കുമെന്നും പറഞ്ഞു.
പാലക്കാട് കോട്ടമൈതാനത്ത് നടന്ന കൂറ്റന്‍ ജനസഭയില്‍ ബിജെപിയുടെയും സഖ്യകക്ഷികളുടെയും ആത്മവിശ്വാസം വാനോളമുയര്‍ത്തുന്ന പ്രസംഗമാണ് നടത്തിയത്. കോണ്‍ഗ്രസ് എംഎല്‍എയ്ക്കെതിരെയുള്ള പീഡന ആരോപണങ്ങളും കോണ്‍ഗ്രസിന്റെ നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെട്ട കേസുകളും പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഇരു മുന്നണികളും അഴിമതിയുടെ കാര്യത്തില്‍ ഒരുപോലെയാണെന്ന് കുറ്റപ്പെടുത്തി.
ചുട്ടുപൊള്ളുന്ന വേനല്‍ചൂടിനെ അവഗണിച്ച് ഒഴുകിയെത്തിയ ജനസാഗരത്തെ സാക്ഷിനിര്‍ത്തിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഉച്ചയ്ക്ക് 2.22-ന് വേദിയിലെത്തിയ പ്രധാനമന്ത്രിയെ 'കണ്ണേ കരളേ മോദിജി' എന്ന മുദ്രാവാക്യങ്ങളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. എന്‍ഡിഎയുടെ ജില്ലയിലെ 12 സ്ഥാനാര്‍ത്ഥികളെയും വേദിയില്‍ അണിനിരത്തി അദ്ദേഹം വോട്ടഭ്യര്‍ത്ഥിച്ചു. ബിജെപി സംസ്ഥാന-ജില്ലാ നേതാക്കള്‍ക്കൊപ്പം ബിഡിജെഎസ്, 20-ട്വന്റി ഉള്‍പ്പെടെയുള്ള സഖ്യകക്ഷി നേതാക്കളും പ്രധാനമന്ത്രിയ്ക്കൊപ്പം വേദിയില്‍ ഉണ്ടായിരുന്നു.

Comments