
പത്തനംതിട്ട: കേരളത്തിലെ പിണറായി വിജയന് സര്‍ക്കാരിനെയും കേന്ദ്രത്തിലെ നരേന്ദ്ര മോദി ഭരണകൂടത്തെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ അവിശുദ്ധമായ രാഷ്ട്രീയ ധാരണയുണ്ടെന്ന് പറഞ്ഞു.
പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുമ്പോള്‍, കേരള മുഖ്യമന്ത്രിക്കെതിരെ യാതൊരു നടപടിയും ഉണ്ടാകാത്തത് ഈ രഹസ്യബന്ധത്തിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ ദുരിതപൂര്‍ണ്ണമായ ജീവിതത്തെക്കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിച്ചു. യുഡിഎഫ് ഭരണകാലത്ത് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്ന സബ്സിഡികളും മറ്റ് ആനുകൂല്യങ്ങളും എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ഷക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ ദുരിതമാണെന്നും പറഞ്ഞു. യുഡിഎഫ് ഭരണകാലത്ത് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്ന സബ്സിഡികളും മറ്റ് ആനുകൂല്യങ്ങളും എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ഷക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണ്ണക്കൊള്ളയും വിഷയമായി. പ്രസംഗത്തിനിടെ 'സ്വര്‍ണ്ണം കട്ടത് ആരപ്പാ?' എന്ന പാരഡി വരികള്‍ അദ്ദേഹം ഉദ്ധരിച്ചപ്പോള്‍, 'സഖാക്കളാണെ അയ്യപ്പാ' എന്ന് സദസ്സ് ഏറ്റുചൊല്ലിയത് സമ്മേളനത്തില്‍ ആവേശം പടര്‍ത്തി. അഴിമതിയുടെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മോദിയെ സ്വാധീനിക്കുന്നത് പോലെയാണ് മോദി പിണറായി വിജയനെ നിയന്ത്രിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ഡല്‍ഹിയില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് മാത്രമേ കരുത്തുള്ളൂ എന്ന് മോദി ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ സുപ്രധാന വിവരങ്ങളും ഡാറ്റയും മോദി സര്‍ക്കാര്‍ അമേരിക്കയ്ക്ക് അടിയറവ് വെക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ ഉയര്‍ന്നുവരുന്ന കേസുകള്‍ യഥാര്‍ത്ഥത്തില്‍ മോദിയെയാണ് ലക്ഷ്യം വെക്കുന്നത്. ഈ ഭയം കാരണമാണ് അന്താരാഷ്ട്ര തലത്തില്‍ മോദി സര്‍ക്കാര്‍ അനാവശ്യ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.






