
സി പി എം എസ് ഡി പി ഐയുടെ പിന്തുണ തേടിയിട്ടില്ലെന്ന് ജനറൽ സെക്രട്ടറി എം എ ബേബി. എസ് ഡി പി ഐയുടെ നിലവിലെ പ്രവർത്തന രീതികളിൽ സി പി എമ്മിന് വിമർശനമുണ്ട്. ആർ എസ് എസിന് തങ്ങളുടെ പ്രവർത്തന ശൈലിയെ ന്യായീകരിക്കാൻ എസ് ഡി പി ഐ അവസരം ഒരുക്കിക്കൊടുക്കുകയാണെന്നും ബേബി കുറ്റപ്പെടുത്തി.
എസ് ഡി പി ഐ പ്രവർത്തന ശൈലി മാറ്റണമെന്നും സി പി എം ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. അതേസമയം, ന്യൂനപക്ഷ വർഗ്ഗീയതയെയും ഭൂരിപക്ഷ വർഗ്ഗീയതയെയും ഒരേപോലെ കാണേണ്ടതില്ലെന്നും രണ്ടും തമ്മിൽ സമീകരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമങ്ങൾക്ക് മുഖ്യമന്ത്രിയുടെ ശൈലിയെ വിമർശിക്കാമെന്നും പക്ഷേ അദ്ദേഹത്തിന്റെ സംഭാവനകളാണ് പരിഗണിക്കേണ്ടതെന്നും ബേബി കൂട്ടിച്ചേർത്തു.






