
ടെല്‍ അവീവ്: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. ഇറാനുമായുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ മെയ് 31 വരെയാണ് വിമാനങ്ങള്‍ നിര്‍ത്തലാക്കിയത്. ഇസ്രയേലിലുള്ള ഇന്ത്യക്കാരെ തീരുമാനം രൂക്ഷമായി ബാധിക്കും.
നേരത്തെ ആര്‍കിയ, ഇസ്ര എയര്‍, എയര്‍ ഹാഫിയ തുടങ്ങിയ കമ്പനികളും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. മറ്റ് വിമാന കമ്പനികളും സര്‍വീസുകള്‍ റദ്ദാക്കിയതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയും സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. ഇസ്രായേലില്‍ ഏകദേശം 40,000ല്‍ അധികം ഇന്ത്യാക്കാരുണ്ടെന്നാണ് കണക്കാക്കുന്നത്. ഇന്ത്യന്‍ എംബസിയും ഈ സാഹചര്യത്തെ സൂക്ഷമമായിത്തന്നെ വീക്ഷിക്കുന്നുണ്ട്.
ഇതോടെ ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ ഇറങ്ങി അവിടെ നിന്ന് റോഡ് മാര്‍ഗം ഇസ്രയേലിലേക്ക് പോകേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഇസ്രയേലിലെ ഇന്ത്യന്‍ വംശജരുമായി എംബസി ഉദ്യോഗസ്ഥര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്.






