
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി. പുറത്തിറക്കിയ വികസിത മാര്‍ഗരേഖയില്‍ പരാമര്‍ശിച്ച ട്രോപ്പിക്കല്‍ ഫ്രൂട്ട് മിഷന് അടക്കമുളള സുസ്ഥിര ജൈവകൃഷി പ്രോത്സാഹന പദ്ധതികള്‍ കാര്‍ഷിക മേഖലയില്‍ ചര്‍ച്ചയാകുന്നു. കേരളത്തിന്റെ കാര്‍ഷിക മേഖല നവീകരിച്ച് ജൈവ ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നാണ് വികസിത മാര്‍ഗരേഖയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. കീടനാശിനികളും രാസവളങ്ങളും ഘട്ടംഘട്ടമായി ഒഴിവാക്കി മണ്ണിനെയും ജലത്തെയും സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര ജൈവകൃഷി പ്രോത്സാഹന പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ചുവടു പിടിച്ചാണ് സുസ്ഥിര ജൈവകൃഷി പ്രോത്സാഹന പദ്ധതികള്‍ എന്‍.ഡി.എ. വികസിത മാര്‍ഗരേഖയില്‍ പരാമര്‍ശിക്കപ്പെട്ടത്. ഗംഗാ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി ഗംഗാതടത്തിന് അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ രാസ മാലിന്യ, കീടനാശിനി പ്രയോഗങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു. സമാന രീതിയില്‍ മണ്ണിനേയും ജലേ്രസാതസുകളേയും രാസമാലിന്യമുക്തമാക്കാനുള്ള ദീര്‍ഘവീക്ഷണ പദ്ധതികളാണ് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് വികസിത മാര്‍ഗരേഖയില്‍ ഇടം പിടിച്ചത്.
റബര്‍ കൃഷിയില്‍നിന്ന് ഘട്ടംഘട്ടമായി ഉഷ്ണമേഖലാ പഴവര്‍ഗ കൃഷിയിലേക്ക് മാറാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 'ട്രോപ്പിക്കല്‍ ഫ്രൂട്ട് മിഷന്' ആരംഭിക്കാനുള്ള പദ്ധതി മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തിയത് വേറിട്ട ഇടപെടലായി. കേരളത്തിന്റെ തനത് കാലാവസ്ഥയില്‍ വളരുന്ന കാര്‍ഷിക വിളകള്‍ വലിയ തോതില്‍ ഉത്പ്പാദിപ്പിക്കാനുള്ള പദ്ധതിയാണിത്. നൂറുമേനികൊയ്ത് വിപണിയുടെ വളച്ചയെ്ക്കാപ്പം കാര്‍ഷിക മേഖലയെയും പുഷ്ടിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് േ്രടാപ്പിക്കല്‍ ഫ്രൂട്ട് മിഷന് വിഭാവനം ചെയ്യുന്നത്. നിലവില്‍ വേണ്ടത്ര പരിചരണമില്ലാതെ വളരുന്നതിനാല്‍ വിപണിയെ ലക്ഷ്യം വെച്ചുള്ള ഉത്പ്പാദനം ഇത്തരം വിളകളുമായി ബന്ധപ്പെട്ട് നടക്കുന്നുമില്ല. അതിനൊപ്പം തന്നെ റബറിന്റെ താങ്ങുവില 250 രൂപയായ് വര്‍ധിപ്പിച്ച് 5% വാര്‍ഷിക വര്‍ധന ഉറപ്പുവരുത്തുമെന്നും പ്രകടനപത്രിക വ്യക്തമാക്കുന്നു. കശുവണ്ടി മേഖലയില്‍ ആധുനിക സംസ്കരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് 50 ലക്ഷം വരെ പലിശ രഹിത വായ്പ ഉറപ്പാക്കും. തൈ നടീല്‍ സബ്സിഡി ചെടി ഒന്നിന് 100 എന്നതില്‍ നിന്ന് 150 ആയി ഉയര്‍ത്തും.
വാഴകൃഷിയില്‍ ടിഷ്യൂ കള്‍ച്ചര്‍ തൈകള്‍ക്കും കൃഷി അനുബന്ധ സൗകര്യങ്ങള്‍ക്കും ഓരോ 10 ചെടിക്കും150 വരെ ധനസഹായം നല്‍കും. കാപ്പി കൃഷി വികസനത്തിന് 40% സബ്സിഡി ഉറപ്പാക്കും. ജലലഭ്യത ഉറപ്പാക്കുന്ന പദ്ധതികള്‍ക്ക് 2.5 ലക്ഷം വരെയും സംസ്കരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് 15 ലക്ഷം വരെയുമാണ് പ്രകടനപത്രികയില്‍ ഉറപ്പുനല്‍കുന്നത്.
റവന്യൂ, വനം നിയമങ്ങളില്‍ ഭേദഗതി വരുത്തി തോട്ടം ഭൂമികളില്‍ മിശ്രവിള കൃഷിയും ഉയര്‍ന്ന മൂല്യമുള്ള മരത്തടികളുടെ കൃഷിയും പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്. പിന്തുണ ആവശ്യമുള്ള എല്ലാ വിളകള്‍ക്കും താങ്ങുവില ഉറപ്പാക്കും. പ്ളാന്റേഷന് ഭൂമികളില്‍ ഇടവിള കൃഷി നടത്തുന്നതിനുള്ള അവസരങ്ങള്‍ ഒരുക്കും. ഇതിനൊപ്പം സാധാരണക്കാരുടെ അടുക്കള നിറയ്ക്കാനും വികസിത മാര്‍ഗരേഖയില്‍ പദ്ധതികളുണ്ട്. പാവപ്പെട്ട കുടുംബങ്ങളിലെ വനിതകള്‍ക്ക് പ്രതിമാസം 2,500 രൂപ റീചാര്‍ജ് ഉള്ള ഒരു 'ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാര്‍ഡ്' നല്‍കും. ഇത് പലചരക്ക് സാധനങ്ങള്‍ വാങ്ങാനും മരുന്നുകള്‍ വാങ്ങാനും ഉപയോഗിക്കാം. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ രണ്ട് സൗജന്യ എല്‍.പി.ജി. സിലിണ്ടറുകള്‍ നല്‍കും. ഓണത്തിനും ക്രിസ്മസിനും ഓരോന്ന് വീതം ഇവ ലഭ്യമാക്കും. കേരളത്തിലെ ഓരോ വീടിനും പ്രതിമാസം 20,000 ലിറ്റര്‍ കുടിവെള്ളം സൗജന്യമായി നല്‍കും. പാവപ്പെട്ട കുടുംബങ്ങളിലെ ഗൃഹനാഥകള്‍ക്കും, വിധവകള്‍ക്കും, 70 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്ക്കും പ്രതിമാസം 3,000 രൂപ ക്ഷേമ പെന്ഷന് വഴി നല്‍കും.
എല്ലാ പഞ്ചായത്തിലും സഞ്ചരിക്കുന്ന ആശുപത്രികള്‍, 24 മണിക്കൂറും സൗജന്യ സേവനം നല്കുന്ന ആംബുലന്‍സ് സര്‍വീസ് ഏര്‍പ്പെടുത്തും. കേരളീയര്‍ക്ക് പുതിയ തൊഴില്‍ നല്കുന്ന സംരംഭങ്ങള്‍ക്ക്, ഓരോ നിയമനത്തിനും ഒരു ലക്ഷം രൂപ വരെ കുറഞ്ഞ പലിശയില്‍ വായ്പ ലഭ്യമാക്കുന്ന 'എംപ്ളോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് സ്കീം' നടപ്പിലാക്കും.
വിഴിഞ്ഞത്തെ പ്രധാന വ്യവസായകേന്ദ്രമായി വികസിപ്പിക്കും. ഇതിനായി ഷിപ്പ് റിപ്പയര്‍ ആന്‍ഡ് മറൈന്‍ എന്‍ജിനീയറിങ് ക്ളസ്റ്റര്‍, നേമം യാര്‍ഡ് മുതല്‍ വിഴിഞ്ഞം തുറമുഖം വരെ എലിവേറ്റഡ് ഡബിള്‍ റെയില്‍ പാത, തുറമുഖത്തിന് ചുറ്റും പ്രത്യേക വ്യാവസായിക ഇടനാഴി എന്നിവ സ്ഥാപിക്കും.
തിരുവനന്തപുരത്തും കോഴിക്കോടും പുതിയ മെേ്രടാ സര്‍വീസുകള്‍ ആരംഭിക്കും. തിരുവനന്തപുരത്തെയും കണ്ണൂരിനെയും ബന്ധിപ്പിച്ചുകൊണ്ട് അതിവേഗ റെയില്‍ ശൃംഖല സ്ഥാപിക്കും. കൊച്ചി മെേ്രടായുടെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കും. ഓരോ കോര്‍പ്പറേഷനെയും നാടിന്റെ സാമ്പത്തിക വികസനത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ഓരോന്നിനും പ്രത്യേകമായ വികസന പദ്ധതികള്‍ ആവിഷ്കരിക്കും. അഴിമതിയും ദാരിദ്ര്യവുമില്ലാത്ത, സുരക്ഷിതമായ സ്വയംപര്യാപ്ത കേരളം. സുതാര്യമായ ഭരണവും മാര്‍ഗരേഖ വാഗ്ദാനം ചെയ്യുന്നു.
കൊച്ചിയെ ഇന്ത്യയുടെ കപ്പല്‍ നിര്‍മ്മാണ തലസ്ഥാനമാക്കും. തിരുവനന്തപുരത്തെ ഐടി, ഇന്നൊവേഷന് തലസ്ഥാനമാക്കും. തൃശൂരിനെ കേരളത്തിന്റെ സാംസ്കാരിക വിനോദസഞ്ചാര തലസ്ഥാനമാക്കും. കണ്ണൂരിനെ ഡിഫന്‍സ് ഇന്നൊവേഷന് ഹബ് ആക്കും. കോഴിക്കോട് ഹെല്‍ത്ത് കെയര്‍, മെഡിക്കല്‍ ഇന്നൊവേഷന് ഹബ്. കൊല്ലത്തെ സമുേ്രദാല്പ്പന്ന കയറ്റുമതിക്ക് മുന്‍ഗണന നല്കുന്ന രാജ്യാന്തര നിലവാരമുള്ള 'ബ്ളൂ ഇക്കണോമി' ക്ലസ്റ്റര്‍ ആക്കും. യുവാക്കള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസവും ധാരാളം തൊഴിലവസരങ്ങളും ഉറപ്പു നല്കുന്നു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഐച്ഛികമായി ഇംഗ്ളീഷ് മീഡിയം വിദ്യാഭ്യാസം ലഭ്യമാക്കും.
ജിനേഷ് പൂനത്ത്




