
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പാലക്കാട് വെച്ച് യുഡിഎഫ് സ്ഥാനാര്‍ഥി രമേശ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ മൊഴി രേഖപ്പെടുത്താന്‍ പൊലീസ്. രമേശ് പിഷാരടിയുടെ മൊഴി രേഖപ്പെടുത്തും. സംഭവത്തില്‍ പാലക്കാട് മുന്‍സിപ്പാലിറ്റിയിലെ ബിജെപി കൗണ്‍സിലര്‍ സിന്ധു രാജന് ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
പ്രതികള്‍ക്കെതിരായ നടപടിക്ക് മുമ്പായാണ് ടൗണ്‍ നോര്‍ത്ത് പൊലീസ് പിഷാരടിയുടെ മൊഴി രേഖപ്പെടുത്തുന്നത്. പ്രതികളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് ഉടന്‍ നോട്ടീസ് നല്കി വിളിച്ച് വരുത്തും. കഴിഞ്ഞദിവസം പാലക്കാട് വടക്കന്തറയില്‍ വെച്ചാണ് രമേശ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ പിഷാരടിയെ വോട്ട് ചോദിച്ച് വീടുകളില്‍ കയറാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്.
പാലക്കാട് വടക്കന്തറയിലാണ് സംഭവം നടന്നത്. ബിജെപി പ്രവര്‍ത്തകരുടെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ വിമര്‍ശിച്ചിരുന്നു. അന്യായമായി തടഞ്ഞുവയ്ക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ബിജെപി കൗണ്‍സിലര്‍ സിന്ധു രാജനെതിരെ ചുമത്തിയിരിക്കുന്നത്.






