
കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിക്കായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രത്യേക കണ്വെന്ഷന്. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് കണ്വെന്ഷന് വിളിച്ചുചേര്‍ത്തത്. സംസ്ഥാന അധ്യക്ഷന്‍ റസാഖ് പാലേരി പങ്കെടുത്തു.
ഫാത്തിമ തെഹ്ലിയയും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. നോട്ടീസ് അടിച്ച് പ്രചാരണവും നടത്തിയിരുന്നു. എന്നാല്‍ ചടങ്ങിലേക്ക് മാധ്യമങ്ങള്‍ എത്തിയതോടെ ഫാത്തിമ തെഹ്ലിയ പിന്മാറുകയായിരുന്നു. അനാരോഗ്യം മൂലമാണ് പിന്മാറ്റമെന്നാണ് വിശദീകരണം.
അതേസമയം എല്‍ഡിഎഫ്- ആര്‍എസ്എസ് ഡീല്‍ പരാജയപ്പെടുത്താന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാം എന്ന തലക്കെട്ടോടെയായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടി നോട്ടീസ് പുറത്തിറക്കിയത്. പാറക്കടവ് മെസ്സേജ് കള്‍ച്ചറല്‍ സെന്ററില്‍വെച്ച് ഏപ്രില്‍ മൂന്ന് വെളളിയാഴ്ച്ച വൈകുന്നേരം മൂന്ന് മണിക്ക് കണ്വെന്ഷന് നടക്കുമെന്നാണ് അറിയിച്ചിരുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയാണ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയയെ വിജയിപ്പിക്കാനുമാണ് വെല്‍ഫെയര്‍ പാര്‍ട്ടി ചങ്ങരോത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്വെന്ഷന് സംഘടിപ്പിച്ചത്.






