
ബാലതാരമായി സിനിമയിലേക്കെത്തി ചുരുങ്ങിയ കാലം കൊണ്ട് സിനിമാപ്രേമികളുടെ മനസ്സിലിടം നേടിയ താരമാണ് എസ്തര്‍ അനില്‍. നല്ലവന്‍, ഒരു യാത്രയില്‍, കുഞ്ഞനന്തന്റെ കട, മല്ലൂസിങ്, ഡോക്ടര്‍ ലൗ, വയലിന്‍, ഞാനും എന്റെ ഫാമിലിയും തുടങ്ങി നിരവധി ചിത്രങ്ങളില്‍ എസ്തർ അഭിനയിച്ചു. ഓള് എന്ന സിനിമയില്‍ എസ്തർ നായികയായും അഭിനയിച്ചു.
ദൃശ്യം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ വലിയൊരു കരിയര്‍ ബ്രേക്ക് ലഭിച്ച താരം കൂടിയാണ് എസ്തർ. മോഹന്‍ലാലിന്റെയും മീനയുടേയും മകളായി അനുമോൾ എന്ന കഥാപാത്രമായിട്ടാണ് എസ്തർ തിളങ്ങിയത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ഗ്ലാമർ ഫോട്ടോഷൂട്ടുകളും അതിലൂടെ പങ്കിടാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരിൽ നിരവധി വിമർശനങ്ങളും താരം നേരിട്ടിട്ടുണ്ട്.
ഇപ്പോഴിതാ ബ്ലൂ സാരിയിൽ സുന്ദരിയായിട്ടുള്ള ചിത്രങ്ങൾ പങ്കിടുകയാണ് എസ്തർ. സ്ലീവ്ലെസ്സ് വൈഡ് നെക്ക് ബ്ലൗസും പീകോക്ക് ബ്ലൂ സ്കല്ലോപ്പ്ഡ് സാരിയുമാണ് എസ്തർ ധരിച്ചിരിക്കുന്നത്. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് എസ്തറിന്റെ ചിത്രങ്ങൾക്ക് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. എസ്തറിന്റെ ലുക്ക് ശരിക്കും അടിപൊളി എന്നാണ് ഏറെയുള്ള കമന്റുകൾ.
നിലവിൽ ദൃശ്യം മൂന്നിന്റെ റിലീസിനു കാത്തിരിക്കുകയാണ് എസ്തർ. തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ദൃശ്യത്തിന്റെ തമിഴ് റീമേക്കിലും അഭിനയിച്ചിരുന്നു.
അടുത്തിടെ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും ഇന്റർനാഷണൽ ഡെവലപ്‌മെന്റിൽ നിന്നും എസ്തർ ബിരുദം പൂർത്തിയാക്കിയിരുന്നു. മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് എസ്തർ ലണ്ടനിലിൽ ഉപരിപഠനത്തിന് പോയത്.
പഠനത്തിൽ ശ്രദ്ധ പതിപ്പിച്ചതോടെ ഏറെ നാളുകളായി അഭിനയരംഗത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു താരം.






