
കൗമാരക്കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് ബോളിവുഡ് താരം ജാന്‍വി കപൂര്‍. തനിക്ക് വെറും 15 വയസ്സുളളപ്പോള്‍ ഒരു അശ്ലീല വെബ്സൈറ്റില്‍ തന്റെ മോര്‍ഫ് ചെയ്ത ചിത്രം കാണാനിടയായെന്ന് താരം തുറന്നുപറഞ്ഞു. രാജ് ഷമാനിയുടെ പോഡ്കാസ്റ്റിലാണ് ജാന്‍വി ദുരനുഭവം പങ്കുവച്ചത്.
'' സ്കൂളിലെ ഒരു ഐ.ടി ക്ലാസില്‍വെച്ച് സഹപാഠികള്‍ ഒരു അശ്ലീല വെബ്സൈറ്റ് കാണുന്നുണ്ടായിരുന്നു. അതില്‍ തന്റെ മുഖം മറ്റൊരാളുടെ ശരീരത്തിലേക്ക് മോര്‍ഫ് ചെയ്ത ഒരു ഡീപ്ഫേക്ക് സ്റ്റൈല്‍ ചിത്രം ഉണ്ടായിരുന്നു.' - ജാന്‍വി പറയുന്നു. അത് തന്നെ മാനസികമായി തളര്‍ത്തിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഇത്തരം കാര്യങ്ങളില്‍ ധാര്‍മ്മികതയില്ലെന്നും ഇത് പ്രശസ്തിക്ക് നല്‍കേണ്ടി വരുന്ന വിലയാണെന്നും അക്കാലത്ത് താന്‍ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും നടി പറയുന്നു.
ആദ്യ സംഭവം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നടന്നതെങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ചയോടെ ഇത്തരം പ്രശ്നങ്ങള്‍ വര്‍ധിച്ചതായും ജാന്‍വി പറയുന്നു. കൃത്രിമബുദ്ധി സൃഷ്ടിച്ച ദൃശ്യങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പങ്കുവെക്കാന്‍ ഉപയോഗിക്കുന്നതില്‍ അവര്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
പ്രശസ്ത വാര്‍ത്താ പേജുകള്‍ പോലും താന്‍ ഒരിക്കലും ധരിക്കാത്ത വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നതിന്റെ എ.ഐ ദൃശ്യങ്ങള്‍ ഇടക്കിടെ പങ്കുവെക്കുന്നു. ഔദ്യോഗിക വാര്‍ത്താ പേജുകള്‍പോലും ഇത്തരം ചിത്രങ്ങള്‍ പങ്കുവെക്കുന്നു. അവ ഇപ്പോഴും അവിടെയുണ്ട്. പൂര്‍ണമായും എ.ഐ ചിത്രങ്ങളാണ് അവയെല്ലാം. ഒരിക്കലും ഞാന്‍ ആ വസ്ത്രങ്ങള്‍ ധരിച്ചിട്ടില്ല. അത്തരം ചിത്രങ്ങള്‍ എടുത്തിട്ടില്ല. ഞാന്‍ പുറത്തുവിട്ട ചിത്രങ്ങളാണെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. നാളെ ഞാന്‍ ഒരു സംവിധായകന്റെ അടുത്ത് ചെന്ന് ഇത്തരം വസ്ത്രങ്ങള്‍ ധരിക്കില്ലെന്ന് പറയുമ്പോള്‍ അവര്‍ എ.ഐ ചിത്രം ചൂണ്ടിക്കാണിച്ച് നിങ്ങള്‍ മുമ്പ് ഇത് ധരിച്ചിട്ടുണ്ടെന്ന് അവര്‍ക്ക് പറയാന്‍ കഴിയും. അവരത് പറഞ്ഞില്ലെങ്കിലും , അത് എന്റെ വ്യക്തിത്വത്തെക്കുറിച്ചുളള തെറ്റായ വിലയിരുത്തലുകള്‍ക്ക് കാരണമായേക്കാം- ജാന്‍വി പറയുന്നു. ഇത്തരം പ്രശ്നങ്ങള്‍ മാനസികമായി അലട്ടുന്നുണ്ടെങ്കിലും ഇതിനെതിര പരാതിപ്പെടാന്‍ തനിക്ക് പരിമിതികളുണ്ടെന്ന് ജാന്‍വി കൂട്ടിച്ചേര്‍ത്തു.






