ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Mini Screen
  3. Cinema
Loading...

‘ചിരിയും നൃത്തവും മറക്കാനാവാത്ത ഓർമ്മകളും നിറഞ്ഞ ഒരു ഗോദ് ഭരായി....’ ബേബി ഷവര്‍ വീഡിയോ പങ്കിട്ട് ദിവ്യങ്ക ത്രിപാഠിയും വിവേക് ദഹിയയും

Authored by Web Desk | Last updated: 06 Apr 2026, 2:59 PM | 4 min read

Print
Divyanka Tripathi and Vivek Dahiya host a heartwarming baby shower ceremony
ഹിന്ദി ടെലിവിഷന്‍ ലോകത്ത് തിളങ്ങി നിന്നിരുന്ന അഭിനേത്രിയായിരുന്നു ദിവ്യങ്ക ത്രിപാഠി. ​‘യെ ഹേ മൊഹബത്തേന്‍’ എന്ന സീരിയലിലൂടെ ബിഗ് സ്ക്രീന്‍ താരങ്ങളേക്കാള്‍ പ്രശസ്തി ദിവ്യങ്ക നേടിയെടുത്തു. ജനപ്രീതി നേടിയ ഈ സീരിയലിലൂടെ അക്കാലത്ത് ടെലിവിഷന്‍ ലോകത്തെ മുന്‍നിര താരമായിരുന്നു ദിവ്യങ്ക. അക്കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന സീരിയല്‍ താരം കൂടിയായിരുന്നു ദിവ്യങ്ക. അതേ സീരിയലില്‍ ഒപ്പമഭിനയിച്ച വിവേക് ദഹിയയെയാണ് ദിവ്യങ്ക പിന്നീട് ജീവിതപങ്കാളിയാക്കിയത്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ താരദമ്പതിമാര്‍ തങ്ങള്‍ ഒരുമിച്ചുള്ള ചിത്രങ്ങളും റീല്‍സ് വീഡിയോകളുമൊക്കെ അതിലൂ​ടെ പങ്കിടാറുണ്ട്.

ഈയടുത്താണ് ഇവര്‍ രണ്ടാളും ജീവിതത്തിൽ പുതിയതും മനോഹരവുമായ ഒരു ഘട്ടത്തിലേക്ക് കടക്കുന്നുവെന്നും തങ്ങളുടെ ആദ്യത്തെ കണ്മണി ജൂണിലെത്തുമെന്നും ആരാധകരെ അറിയിച്ചത്. അതിനു ശേഷം മനോഹരമായ മെറ്റേണിറ്റി ഫോട്ടോഷൂട്ടും താരങ്ങള്‍ പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ ദിവ്യങ്ക തന്റെ ബേബി ഷവര്‍ ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിട്ടിരിക്കുകയാണ്. ലൈം ഗ്രീന്‍ സാരിയും അതിനു ചേരുന്ന റെഡ് ദുപ്പട്ടയും ധരിച്ച് പരമ്പരാഗത രീതിയിലാണ് ഏറ്റവും അടുപ്പമുള്ളവര്‍ക്കൊപ്പം ദിവ്യങ്ക തന്റെ ബേബി ഷവര്‍ ചടങ്ങ് നടത്തിയത്. സന്തോഷവും വികാരങ്ങളും നിറഞ്ഞ ഒരു പോസിറ്റീവ് അന്തരീക്ഷമായിരുന്നു ചടങ്ങ്.

‘‘കുടുംബം, സ്നേഹം, അല്പം മാഡ്നെസ്സ് എന്നിവ കലർത്തുമ്പോൾ എന്ത് സംഭവിക്കും ? ചിരിയും നൃത്തവും മറക്കാനാവാത്ത ഓർമ്മകളും നിറഞ്ഞ ഒരു ഗോദ് ഭരായി. അതിനെക്കുറിച്ച് ചിന്തിച്ച് ഇപ്പോഴും പുഞ്ചിരിക്കുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് തന്റെ ബേബി ഷവറിന്റെ വീഡിയോ ദിവ്യങ്ക പങ്കിട്ടിരിക്കുന്നത്. നിരവധി ആരാധകരാണ് തങ്ങളുടെ പ്രിയ അഭിനേത്രിക്ക് ആശംസകളും സ്നേഹവും പ്രാര്‍ത്ഥനകളും കമന്റുകളിലൂടെ കുറിക്കുന്നത്. വിവാഹത്തിനു പത്തു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദിവ്യങ്കയും വിവേകും തങ്ങളുടെ ആദ്യ കണ്മണിയെ സ്വീകരിക്കാനൊരുങ്ങുന്നത്. രണ്ടാളും ആറ് മാസമായി ഇത് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നുവെന്നും ജൂൺ പകുതിയോടെ കുഞ്ഞ് ജനിക്കുമെന്നുമാണ് ദിവ്യങ്ക അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

പരമ്പരാഗത ചടങ്ങുകള്‍ക്ക് ശേഷം വൈറ്റ് ഗൗണില്‍ അതിസുന്ദരിയായി ദിവ്യങ്ക ചിത്രങ്ങള്‍ക്ക് പോസ് ചെയ്തു. ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്. ‘യേ ഹേ മൊഹബ്ബത്തേൻ’ എന്ന ഷോയിൽ ദിവ്യങ്കയുടെ മകൾ റൂഹിയായി എത്തിയ റുഹാനിക ധവാനും ചടങ്ങിലുണ്ടായിരുന്നു.



View this post on Instagram

A post shared by Divyanka Tripathi Dahiya (@divyankatripathidahiya)


Tags

  • divyanka tripathi dahiya
  • vivek dahiya
  • divyanka tripathi's baby shower ceremony

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

' ശസ്ത്രക്രിയക്കായി അഡ്മിറ്റായി, എല്ലാ കാര്യങ്ങളും ചെയ്തു തന്നത് രമേഷ് പിഷാരടി ചേട്ടന്‍'; കണ്ണന്‍ സാഗര്‍

' ശസ്ത്രക്രിയക്കായി അഡ്മിറ്റായി, എല്ലാ കാര്യങ്ങളും ചെയ്തു തന്നത് രമേഷ് പിഷാരടി ചേട്ടന്‍'; കണ്ണന്‍ സാഗര്‍

സുധിച്ചേട്ടന്‍ തന്നത് കടങ്ങളും ക്ഷടപ്പാടും പിന്നെ രണ്ട് മക്കളെയും; സബ്‌സ്‌ക്രിപ്ഷന്‍ നിര്‍ത്തില്ല; കിച്ചുവിന് രേണുവിന്റെ മറുപടി

സുധിച്ചേട്ടന്‍ തന്നത് കടങ്ങളും ക്ഷടപ്പാടും പിന്നെ രണ്ട് മക്കളെയും; സബ്‌സ്‌ക്രിപ്ഷന്‍ നിര്‍ത്തില്ല; കിച്ചുവിന് രേണുവിന്റെ മറുപടി

നടിയും അവതാരകയുമായ മീനാക്ഷി സുധീര്‍ വിവാഹിതയായി, വരന്‍ കാര്‍ത്തിക് നായര്‍

നടിയും അവതാരകയുമായ മീനാക്ഷി സുധീര്‍ വിവാഹിതയായി, വരന്‍ കാര്‍ത്തിക് നായര്‍

‘സുരേഷ് ഗോപിയോട് തീർത്താൽ തീരാത്ത കടപ്പാട്; പതുക്കെയാണെങ്കിലും നല്ല മാറ്റങ്ങള്‍ പ്രതീക്ഷ നല്‍കുന്നു...’ 6 മാസങ്ങള്‍ക്ക് ശേഷം രാജേഷ് കേശവ് പിറന്ന നാട്ടിലെത്തിയെന്ന് സുഹൃത്ത്

‘സുരേഷ് ഗോപിയോട് തീർത്താൽ തീരാത്ത കടപ്പാട്; പതുക്കെയാണെങ്കിലും നല്ല മാറ്റങ്ങള്‍ പ്രതീക്ഷ നല്‍കുന്നു...’ 6 മാസങ്ങള്‍ക്ക് ശേഷം രാജേഷ് കേശവ് പിറന്ന നാട്ടിലെത്തിയെന്ന് സുഹൃത്ത്

ഞാനൊരു പെണ്ണിനെ പീഡിപ്പിച്ചെന്ന് വരെ വാര്‍ത്ത വന്നേക്കാം, ആരും എന്നെ ഓര്‍ത്ത് വിഷമിക്കേണ്ട; കിച്ചു സുധി പറയുന്നു

ഞാനൊരു പെണ്ണിനെ പീഡിപ്പിച്ചെന്ന് വരെ വാര്‍ത്ത വന്നേക്കാം, ആരും എന്നെ ഓര്‍ത്ത് വിഷമിക്കേണ്ട; കിച്ചു സുധി പറയുന്നു

' എല്ലാ അവളുമാരും അവന്‍മാരും മറക്കുന്ന പേര്, ഈ കുഞ്ഞിന്റെ സമാധാനം കളഞ്ഞപ്പോള്‍ നിനക്കൊക്കെ അടക്കം ആയല്ലോ' ; രേണു സുധി

' എല്ലാ അവളുമാരും അവന്‍മാരും മറക്കുന്ന പേര്, ഈ കുഞ്ഞിന്റെ സമാധാനം കളഞ്ഞപ്പോള്‍ നിനക്കൊക്കെ അടക്കം ആയല്ലോ' ; രേണു സുധി