
ആലപ്പുഴ: മുൻ സിപിഎം നേതാവും അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ്.രക്തസാക്ഷിത്വത്തെ അപമാനിച്ചാൽ ചുട്ട മറുപടി നൽകുമെന്ന് ശിവപ്രസാദ് പറഞ്ഞു.
കോൺഗ്രസിൻ്റെ അണികളുടെ വോട്ടുറപ്പിക്കാൻ സ്വന്തം അനുജന്റെ് രക്തസാക്ഷിത്വത്തെ തള്ളി പറയുകയാണ് ജി സുധാകരനെന്ന് ശിവപ്രസാദ് കുറ്റപ്പെടുത്തി. സഹോദരൻ ഭുവനേശ്വരന്റെ മരണത്തിന് കാരണം എസ്എഫ്ഐ ഗുണ്ടകളാണെന്ന സുധാകരന്റെ്
പരാമർശത്തിനെതിരെയാണ് ശിവപ്രസാദ് പ്രതികരിച്ചത്.
ജി സുധാകരൻ അമ്മയെ തല്ലിത്തല്ലി കളരിപഠിച്ചു കൊണ്ടിരിക്കുകയാണ്. സ്വന്തം അനുജന്റെ രക്തസാക്ഷിത്വത്തെ തന്നെ തള്ളിപ്പറയുന്നു. കോൺഗ്രസ് ക്യാമ്പിന് ആവേശം നൽകാൻ സുധാകരൻ എന്തും പറയും. കോൺഗ്രസിനെ പ്രതിരോധിക്കാൻ മുൻപ് ജി സുധാകരൻ അനുജന്റെ രക്തസാക്ഷിത്വം ആയിരുന്നു പറഞ്ഞിരുന്നത്. ഇപ്പോൾ കോൺഗ്രസ് അണികളെ സുഖിപ്പിക്കാൻ എന്തും വിളിച്ച് പറയുന്നുവെന്നും ശിവപ്രസാദ് പറഞ്ഞു. സുധാകരൻ ഇങ്ങനെയൊന്നും പറഞ്ഞില്ലെങ്കിലേ അതിശയമുള്ളൂ എന്നും അദേഹം കൂട്ടിച്ചേർത്തു.






