
കോട്ടയം: എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്ന തുളസീധരൻ പള്ളിക്കൽ മുസ്‌ലിം ലീഗിൽ ചേർന്നു. കോട്ടയത്ത് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമിൽ നിന്നും അംഗത്വം സ്വീകരിച്ചു.
മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനെതിരേ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്ന അദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു. എസ്ഡിപിഐ മത്സരിച്ചാൽ അത് ബിജെപിക്ക് സഹായകരമാകുന്ന നിലപാടായി മാറുമെന്നും മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ പിൻവലിക്കുമെന്നാണ് പ്രതീക്ഷയെന്നും തുളസീധരൻ പള്ളിക്കല്‍ പറഞ്ഞിരുന്നു . മഞ്ചേശ്വരം സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പരസ്യ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് തുളസീധരന്‍ പള്ളിക്കല്‍.






