പാലക്കാട് : വോട്ടിന് പണം നല്‍കിയെന്ന ആരോപണം വന്‍ വിവാദം ഉയര്‍ത്തിവിടുമ്പോള്‍ സംഭവത്തിന് പിന്നില്‍ ഗൂഡാലോചന ആരോപിച്ച് പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്. കോണ്‍ഗ്രസിന്റെ നാടകമാണ് ഇതെന്നും ബിജെപിയുടെ വിജയം ഉറപ്പായതോടെ പരിഭ്രാന്തരായ കോണ്‍ഗ്രസ് മനഃപൂര്‍വ്വം കുപ്രചരണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് ശോഭ സുരേന്ദ്രന് ആരോപിച്ചു.
പരാജയഭീതി മൂലം കോണ്‍ഗ്രസ് കെട്ടിച്ചമച്ചതാണ് കൈക്കൂലി ആരോപണം. സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും ഇതിനെതിരെയുള്ള കൃത്യമായ തെളിവുകള്‍ കൈവശമുണ്ടെന്നുമാണ് പ്രതികരണം. തിരിച്ചടി ഭയന്നാണ് ഗുരുതര ആരോപണം നടത്തുന്നത്. കണ്ണനല്ലൂര്‍ റൂറല്‍ സൊസൈറ്റിയില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തി നിരവധി കുടുംബങ്ങളെ പെരുവഴിയിലാക്കിയ ദമ്പതികളാണ് ഈ നാടകത്തിന് പിന്നിലെന്ന് അവര്‍ കുറ്റപ്പെടുത്തി. ഇതില്‍ ഉള്‍പ്പെട്ട സ്ത്രീ അവിടുത്തെ മെമ്പറാണെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങളെ ഉപയോഗിച്ച് ദൃശ്യങ്ങളില്‍ കൃത്രിമം കാട്ടിയിരിക്കുകയാണ്. വെളുത്ത ചുരിദാര്‍ ധരിച്ച സ്ത്രീ കാറിനുള്ളിലുണ്ടെന്ന പ്രചാരണം തെറ്റാണ്. ആ സ്ത്രീ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ്. കാറിനുള്ളില്‍ താനും പ്രമീള ശശീധരനും മാത്രമാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിന്റെ കൊടിവെച്ച വാഹനങ്ങള്‍ തങ്ങളെ പിന്തുടരുന്നുണ്ടായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. ഈ വിഷയത്തില്‍ പോലീസും തെരഞ്ഞെടുപ്പ് കമ്മീഷനും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ശോഭ സുരേന്ദ്രന് ആവശ്യപ്പെട്ടു.

Comments