
പാമ്പുകളുമായി ഓരോ ദിവസവും വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതില്‍ പാമ്പുകളെ ഓമനിക്കുന്ന നിരവധിപേരെ നാം കണ്ടിട്ടുണ്ടാകും. അത്തരത്തില്‍ പാമ്പുകളിലെ ഭീമനായ അനാക്കോണ്ടയെ തോളിലെടുക്കുകയും ഓമനിക്കുകയും ചെയ്യുന്ന യുവതിയുടെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നത്. ദി റൈറ്റൈല്‍ സൂ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
ഇഴജന്തുക്കള്‍ക്കു മാത്രമുള്ള സൂവിലെ ഓപ്പറേഷന്‍സ് ഡയറക്ടറായ ജൂലിയറ്റ് ബ്രൂവര്‍ ആണ് അനാക്കോണ്ടയെ പൊക്കിയെടുത്ത് നടന്നത്. ഏറ്റവും അപകടകാരിയായ ഒരു ജീവിയെ ആണ് കൈകാര്യം ചെയ്യുന്നതെന്ന് തോന്നിക്കാത്ത രീതിയിലായിരുന്നു ജൂലിയറ്റ് അനാക്കോണ്ടയെ എടുത്തത്. അനാക്കോണ്ടയുടെ ഭാരമാകട്ടെ, 131 കിലോയും
സ്വീറ്റ് പീ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ അനാക്കോണ്ടയെ പരിചയപ്പെടുത്തിയത്. കൊണ്ടുപോകും വഴി കണ്ണില്‍ കാണുന്നതെല്ലാം കടിക്കാന്‍ ശ്രമിച്ച അനാക്കോണ്ടയെ പേടിയില്ലേ എന്നാണ് കമന്റുകള്‍. ഇവള്‍ വളരെ ഭാരമുള്ളവളാണെന്നും എടുത്തുകൊണ്ട്‌പോകുന്നത് അത എളുപ്പമല്ലെന്നും യുവതി പറയുന്നു. സാധാരണ അനാക്കോണ്ടയ്ക്ക് 70 കിലോ വരെ ഭാരമുണ്ടാകും. എന്നാല്‍ പെണ്ണാണെങ്കില്‍ 100 മുതല്‍ 200 കിലോ വരെ ഭാരമുണ്ടാകാം. ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ഭാരം കൂടിയ അനാക്കോണ്ടയ്ക്ക് 227 കിലോ ഭാരമുണ്ടായിരുന്നു.






