യാത്രക്കാരുടെ സുരക്ഷ മാത്രമല്ല, അവരുടെ വിലപ്പെട്ട സാധനങ്ങള്‍ തിരികെ എത്തിക്കുന്നതിലും ആര്‍പിഎഫ് മുന്നിലാണെന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് മൈസൂരുവില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെന്നൈ മൈസൂരു എക്‌സ്പ്രസില്‍ യാത്ര ചെയ്ത വിദേശ യുവതിക്ക് തന്റെ നഷ്ടപ്പെട്ട ഗിറ്റാര്‍ തിരികെ നല്‍കിയിരിക്കുകയാണ് റെയില്‍വേ സംരക്ഷണ സേന. നതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള റെന്‍സ്‌കെ റൂസ് ടെര്‍മെന്‍ലെന്‍ എന്ന യുവതിക്കാണ് തന്റെ പ്രിയപ്പെട്ട ഗിറ്റാര്‍ തിരികെ ലഭിച്ചത്. മൈസൂരു ഡിവിഷണല്‍ റെയില്‍വേ മാനേജറാണ് കൗതുകകരമായ സംഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. റെയില്‍വേ സംരക്ഷണ സേനയുടെ സമയോചിതമായ ഇടപെടലിന് നന്ദി പറയുകയാണ് ഈ വിദേശ യുവതി ഇപ്പോള്‍.
ചെന്നൈയില്‍ നിന്ന് മൈസൂരുവിലേക്കുള്ള 16551ാം നമ്പര്‍ എക്‌സ്പ്രസിലാണ് യാത്രയ്ക്കിടെ റെന്‍സ്‌കെ തന്റെ ഗിറ്റാര്‍ മറന്നുവെച്ചത്. വിവരമറിഞ്ഞ ഉടന്‍ തന്നെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. അശോകപുരം റെയില്‍വേ സ്‌റ്റേഷനിലെ ജീവനക്കാരെ ബന്ധപ്പെട്ട് ട്രെയിനില്‍ നിന്ന് ഗിറ്റാര്‍ സുരക്ഷിതമായി മാറ്റാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. യുവതി ആര്‍പിഎഫിനെ സമീപിച്ചതോടെയാണ് ഈ തിരച്ചില്‍ ഊര്‍ജിതമായത്.
ആവശ്യമായ നടപടിക്രമങ്ങള്‍ക്ക് ശേഷം അടുത്ത ദിവസം തന്നെ ആര്‍പിഎഫ് ഗിറ്റാര്‍ റെന്‍സ്‌കെയ്ക്ക് കൈമാറി. 'ഞാന്‍ എന്റെ ഗിറ്റാര്‍ ട്രെയിനില്‍ മറന്നുവെച്ചു, ആര്‍പിഎഫിന്റെ സഹായത്തോടെ അത് തിരികെ കിട്ടി, എനിക്ക് വളരെ സന്തോഷമായി' എന്ന് ഗിറ്റാര്‍ ഏറ്റുവാങ്ങിക്കൊണ്ട് അവര്‍ പറഞ്ഞു. ഗിറ്റാര്‍ തിരിച്ചു കിട്ടിയതോടെ ആര്‍പിഎഫിന്റെ സേവനത്തെ പ്രശംസിക്കാനും നന്ദി പറയാനും യുവതി മറന്നില്ല. പണമല്ല, വൈകാരികമായ മൂല്യമുള്ള തന്റെ ഗിറ്റാര്‍ വീണ്ടെടുത്തു നല്‍കിയ റെയില്‍വേയുടെ ഈ കരുതലില്‍ അവര്‍ അതീവ സംതൃപ്തയാണ്.

Comments