
വിജയ് ചിത്രം ‘ജനനായകന്‍’ ഇന്റര്‍നെറ്റില്‍ ലീക്ക് ആയ സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ എച്ച് വിനോദ്. റിലീസിനു മുമ്പുളള ഈ ചോര്‍ച്ച ശരിക്കും വേദനാജനകമാണെന്ന് സംവിധായകന്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
‘ഓരോ സീനും ഒരാളുടെ സ്വപ്‌നമാണ്. പുറത്തിറങ്ങുന്നതിന് മുമ്പുളള ചോര്‍ച്ച ശരിക്കും വേദനാജനകമാണ്. ദയവായി സിനിമ പങ്കുവയ്ക്കാതെ പിന്തുണയ്ക്കുക’- എച്ച് വിനോദിന്റെ വാക്കുകള്‍.






