
പയ്യന്നൂർ: പയ്യന്നൂരിലെ മാവിച്ചേരിയിൽ സിപിഎം പ്രവർത്തകന്റെ വീടിന് നേരെ അതിക്രമം. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞിക്കൃഷ്ണനെ പിന്തുണയ്ക്കുന്ന സിപിഎം ബ്രാഞ്ച് അംഗം ടി. പുരുഷോത്തമന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.
അക്രമി സംഘം പുരുഷോത്തമന്റെ വീടിന്റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർക്കുകയും മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് തീ വെക്കുകയും ചെയ്തു. വീടിനുള്ളിൽ പുകയും തീയും പടരുന്നത് കണ്ട് വീട്ടുകാർ ഉണർന്ന് വെള്ളമൊഴിച്ച് തീ കെടുത്തിയതിനാലാണ് വലിയ അപകടം ഒഴിവായത്.






