
കോട്ടയം : പിസി ജോർജ് ക്രൈസ്തവ സഭകളെക്കുറിച്ച് പറയുന്ന നിലപാട് പാർട്ടിയുടെ നിലപാടല്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. ഞങ്ങൾക്ക് ഇനി ക്രിസ്ത്യൻ ഔട്ട് റീച്ച് എന്ന പരിശ്രമത്തിന്റെ ആവശ്യമില്ല. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ പാർട്ടി ബിജെപിയാണെന്നും എസ് സുരേഷ് വ്യക്തമാക്കി.
ഈ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ പാർട്ടി ബിജെപിയാണ് മുന്നണി എൻ ഡി എ ആണ്,അജണ്ട തീരുമാനിച്ചത് ഞങ്ങളാണ്. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഞങ്ങളായിരിക്കും. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരളത്തിൽ രണ്ട് മുന്നണികളെ ഉണ്ടാകു. ഒന്ന് എൻഡിഎയും മറ്റൊന്ന് ബിജെപി വിരുദ്ധ ഇൻഡി മുന്നണിയും.
അതേസമയം കാഞ്ഞിരപ്പള്ളി ബിഷപ്പ് ഒരു മര്യാദക്കാരനാണെന്നാണ് ജനം വിചാരിക്കുന്നത്. പക്ഷേ അയാള്‍ എന്താണ് ചെയ്തത്. മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാന്‍ പറഞ്ഞു. മര്യാദ കേടല്ലേ, സഭ എന്ന് പറഞ്ഞാല്‍ യുഡിഎഫാണോ. ഈ സഭയ്ക്ക് എന്തെങ്കിലും ഗുണം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് എന്നെ കൊണ്ടാണ്. എന്ത് കിട്ടിയിട്ടാണ് സഭ ഈ വൃത്തിക്കെട്ട പണി ചെയ്യുന്നത്. നാണം കെട്ടവര്‍. സഭയെ അല്ല മെത്രാന്മാരെയാണ് തള്ളി പറയേണ്ടത്. ബോധവും വിവരവും വേണ്ടേ. എന്തിനാണ് ഇവന്മാര് കുരയ്ക്കുന്നത്. ഈ കുര യുഡിഎഫിന് വേണ്ടിയാണ്. രാഷ്ട്രീയം പറയുന്ന മെത്രാന്മാരെ രാഷ്ട്രീയക്കാരായി കാണും. അവരോട് രാഷ്ട്രീയമായി ഇടപെടും. ഞാന്‍ വിശ്വാസിയാണ്. ഈ ഞാനാണ് മെത്രാന്മാര്‍ കാണിക്കുന്നത് പ്രോക്രിത്തരമാണെന്ന് പറയുന്നത്', പി സി ജോര്‍ജ് പറഞ്ഞു.






