
ചൈന മുസ്ലീം ഭൂരിപക്ഷ ഉയ്ഗൂർ മേഖലയായ സിൻജിയാങ്ങിൽ ഒരു വർഷത്തിനുള്ളിൽ മൂന്നാമത്തെ പ്രവിശ്യ സ്ഥാപിച്ചു. സെൻലിംഗ് എന്നാണ് പുതിയ പ്രവിശ്യയുടെ പേര്. ഉയ്ഗൂർ വിഘടനവാദികളുടെ നുഴഞ്ഞുകയറ്റം തടയുന്നതിനായി ഇടുങ്ങിയ വഖാൻ ഇടനാഴിയിൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
പാകിസ്ഥാൻ അധിനിവേശ കശ്മീരിനും (പിഒകെ) അഫ്ഗാനിസ്ഥാൻ അതിർത്തിക്കും സമീപമാണ് ചൈനയുടെ പുതിയ പ്രവിശ്യ.
കാരക്കോറം പർവതനിരയ്ക്ക് സമീപവും പാക് അധീന കശ്മീരുമായും അഫ്ഗാനിസ്ഥാനുമായും അതിർത്തി പങ്കിടുന്നു. ഇത് പ്രദേശത്തിന്‍റെ തന്ത്രപരമായ പ്രാധാന്യത്തെ എടുത്ത് കാണിക്കുന്നു.
മുസ്ലീം ഭൂരിപക്ഷ ഉയ്ഗൂർ മേഖലയായ സിൻജിയാങ്ങിൽ ഒരു വർഷത്തിനുള്ളിൽ ചൈന സ്ഥാപിക്കുന്ന മൂന്നാമത്തെ പുതിയ കൗണ്ടിയാണിത്. മാർച്ച് 26 -ന് സിൻജിയാങ് ഉയ്ഗൂർ സ്വയംഭരണ മേഖലയിൽ ചൈനീസ് സർക്കാർ സെൻലിംഗ് പ്രവിശ്യ സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചു, എന്നൽ ഇതിന്‍റെ ഭരണപരമായ വിഭജനവും കൃത്യമായ അതിരുകളുടെ വിശദാംശങ്ങളും ചൈന വ്യക്തമാക്കിയിട്ടില്ല.






