ലാഹോര്‍: പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്യിബയുടെ സ്ഥാപകാംഗമായ അമീര്‍ ഹംസ് അജ്ഞാതരുടെ വെടിയേറ്റു ഗുരുതരാവസ്ഥയില്‍. ലാഹോറില്‍ ലാഹോറിലെ ഒരു വാര്‍ത്താ ചാനല്‍ ഓഫീസിന് പുറത്തുവെച്ചാണ് ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തോക്കുധാരികളായ അക്രമികള്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്ത ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
1980-കളുടെ മധ്യത്തില്‍ ഹാഫിസ് സയീദിനൊപ്പം ലഷ്‌കര്‍-ഇ-ത്വയ്യിബയുടെ രൂപീകരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആദ്യകാല നേതാക്കളില്‍ ഒരാളാണ് അമീര്‍ ഹംസ. ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ട്. സംഘടനയുടെ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗമായ ഇയാള്‍ റിക്രൂട്ട്മെന്റ്, ഫണ്ട് ശേഖരണം, തടവിലാക്കപ്പെട്ട തീവ്രവാദികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പ്രധാന പങ്കുവഹിച്ചതായി വിശ്വസിക്കപ്പെടുന്നു.
അഫ്ഗാന്‍ ജിഹാദിലെ പഴയകാല പോരാളിയായി കണക്കാക്കപ്പെടുന്ന ഹംസ, സംഘടനയ്ക്കുള്ളിലെ പ്രസംഗങ്ങളിലൂടെയും രചനകളിലൂടെയും ആണ് ശ്രദ്ധിക്കപ്പെട്ടത്. ലഷ്‌കര്‍ പ്രസിദ്ധീകരണമായ 'മജല്ല അല്‍-ദഅ്വ'യുടെ സ്ഥാപക എഡിറ്ററായിരുന്നു ഇദ്ദേഹം. 2002-ല്‍ 'ഖാഫില ദഅ്വത്ത് ഔര്‍ ഷഹാദത്ത്' എന്ന പുസ്തകവും ഇയാള്‍ രചിച്ചിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ലഷ്‌കര്‍-ഇ-ത്വയ്യിബയെ ഒരു ഭീകരസംഘടനയായി പ്രഖ്യാപിക്കുകയും ഹംസയെ ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Comments