
കൊച്ചി : കുംഭംമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസന്വേഷഷണത്തിനായി മധ്യപ്രദേശ് പോലീസ് സ്റ്റേഷനിലാണ് ഉദ്യോഗസ്ഥര്‍ എത്തിയത് . പെണ്‍കുട്ടി കൊച്ചിയില്‍ ഉണ്ടെന്ന വിവരത്തിന്റെ് അടിസ്ഥാനത്തിലാണ് എത്തിയത് .
കേസില്‍ പോക്‌സോ വകുപ്പ് ഉളളതിനാല്‍ പെണ്‍കുട്ടിയെ മധ്യപ്രദേശിലേക്ക് എത്തിച്ച് വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം .പെണ്‍കുട്ടിയെ വിവാഹം ചെയ്ത ആണ്‍ സുഹൃത്ത് ഫര്‍മാന്‍ ഖാനെ അറസ്റ്റ് തടയുകയായിരുന്നു. മധ്യപ്രദേശിലേയക്ക് തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് പെണ്‍കുട്ടി പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയക്കും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിനും പരാതി നല്‍കിയിരിക്കുകയാണ്. തനിക്ക് 18 വയസായെന്നും പെണ്‍കുട്ടി പറയുന്നു .
അതേസമയം തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ രേഖകളില്‍ പ്രായം 18 വയസ് ആയിരുന്നുവെന്ന വാദത്തിലുറച്ച് പോലീസ്. പെണ്‍കുട്ടിയുടെ പേരിലുണ്ടായിരുന്ന ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി പുതിയ സര്‍ട്ടിഫിക്കറ്റ് മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയെന്ന സംശയവും പോലീസ് പങ്കുവയ്ക്കുന്നു. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വിവാഹിതയായ സമയത്ത് ആധാര്‍ കാര്‍ഡ് ആണ് പെണ്‍കുട്ടി സമര്‍പ്പിച്ചത്. വിവാഹത്തിനു മുന്‍പ് ഇതു പരിശോധിച്ചെന്നും 18 വയസ്സായെന്നു സ്ഥിരീകരിച്ചെന്നുമാണ് പോലീസിന്റെ വാദം.






