
ഫെബ്രുവരി 26 നായിരുന്നു രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹം. ഇരുവരുടെയും വിവാഹ ചടങ്ങുകളുടെയും മറ്റ് ആഘോഷങ്ങളുടെയും വീടിമയായും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹദിവസം രശ്മിക മേക്കപ്പിനെടുത്ത സമയത്തെക്കുറിച്ച് സംസാരിക്കുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ തന്വി ചെംബുര്ക്കര്. 40 മിനിറ്റിനുളളില്‍ ഒരുക്കണമെന്ന് രശ്മിക പറഞ്ഞുവെന്നും തങ്ങള്‍ ഒരു മണിക്കൂര്‍ സമയമെടുത്തുവെന്നും തന്വി പോഡ്കാസ്റ്റ് ഷോയില്‍ വ്യക്തമാക്കി.
അവര്‍ വലിയ സന്തോഷത്തിലായിരുന്നു. തലേദിവസം രാത്രി ഒരു ചടങ്ങ. ഉണ്ടായിരുന്നതുകൊണ്ട് അവര്‍ക്ക് മവണ്ടത്ര ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ വളരെ തിരക്കിലുമായിരുന്നു. 40 മിനിറ്റിനുളളില്‍ ഒരുക്കണമെന്ന് അവര്‍ വന്ന് പറഞ്ഞു. പക്ഷേ ഞങ്ങള്‍ ഒരു മണിക്കൂറെടുത്തു. എല്ലാം നന്നായി ചെയ്തു. അവര്‍ വലിയ സന്തോഷത്തിലായിരുന്നു -തന്വി പറയുന്നു.
ഉദയ്പുരില്‍ നടന്ന വിവാഹത്തിനുശേഷം രശ്മികയും വിജയ് യും മാര്‍ച്ച് നാലിന് ഹൈദരാബാദില്‍ സഹപ്രവര്‍ത്തകര്‍ക്കായി വിരുന്ന് ഒരുക്കിയിരുന്നു. ഇന്ത്യയിലെ വിവധ നഗരങ്ങളില്‍ മധുരം വിതരണം ചെയ്യുകയും ചെയ്തു. ക്ഷേത്രത്തില്‍ അന്നദാനം നടത്തുകയും ആരാധകര്‍ക്കായി പ്രത്യേക ഫാന്‍സ് മീറ്റ് സംഘടിപ്പിക്കുകയും ചെയ്തു.






