
തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്റ്റാലിനും രാഹുലും വേദി പങ്കിടില്ല. നേരത്തെ സ്റ്റാലിന്റെ പര്യടനം തീരുമാനിച്ചതാണെന്നും ആർ എസ് ഭാരതി പറഞ്ഞു.
ഇനി മാറ്റം വരുത്തിയാൽ നാല്പതോളം മണ്ഡലങ്ങളെ ബാധിക്കും. രാഹുൽ വരുന്നത് ഡി എം കെ സ്ഥാനാർഥികൾക്ക് വേണ്ടി വോട്ട് ചോദിക്കാൻ ആണെന്നും ഭാരതി പറഞ്ഞു.
നാളെയാണ് രാഹുലിന്റെ തമിഴ്നാട് പര്യടനം തുടങ്ങുന്നത്. അതേസമയം പുതുച്ചേരിയിലും ഇരുവരും ഒന്നിച്ചു പ്രചാരണം നടത്തിയിരുന്നില്ല. സ്റ്റാലിനും വോട്ട് ചോദിക്കുന്നത് രാഹുലിന്റെ സ്ഥാനാർഥികൾക്ക് വേണ്ടിയാണ്. സ്റ്റാലിന് അവസാന ദിവസങ്ങളിൽ സ്വന്തം മണ്ഡലത്തിൽ പ്രചാരണം നടത്തണമെന്നും ഭാരതി.






