ഹൈദരാബാദിലെ ഒരു റെസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. രാത്രി ഡ്യൂട്ടിക്കിടെ കൊതുകുകടിയില്‍ നിന്ന് രക്ഷനേടാന്‍ കസേരയ്ക്ക് ചുറ്റും കൊതുകുവല കെട്ടി അതിനുള്ളിലിരുന്ന് ജോലി ചെയ്യുന്ന ഒരു സെക്യൂരിറ്റി ഗാര്‍ഡിന്റെ വീഡിയോയാണ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിക്കൊണ്ടിരിക്കുന്നത്. സൂരജ് കുമാര്‍ ബൗദ്ധ് എന്ന യുവാവ് എക്സില്‍ പങ്കുവെച്ച ഈ ദൃശ്യങ്ങള്‍ ഇതിനോടകം നാല് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു.
സൊസൈറ്റിയിലെ താമസക്കാര്‍ എസി മുറികളില്‍ സുഖമായി ഉറങ്ങുമ്പോള്‍, അവരുടെ സുരക്ഷയ്ക്കായി കാവല്‍ നില്ക്കുന്ന ആള്‍ക്ക് മാന്യമായ ഒരു ഇരിപ്പിടം പോലും നല്കാന് ആരും തയ്യാറാകുന്നില്ല എന്ന കടുത്ത വിമര്‍ശനമാണ് വീഡിയോ പങ്കുവെച്ചയാള്‍ ഉന്നയിക്കുന്നത്. പാവപ്പെട്ടവരോടുള്ള കരുണയും ദയയും ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും, അദ്ദേഹത്തിന് സുരക്ഷിതമായ ഒരു ക്യാബിനോ ഫാനോ നല്കാന് സൊസൈറ്റി അംഗങ്ങള്‍ മുന്‍കൈ എടുക്കണമെന്നും വീഡിയോയുടെ ക്യാപ്ഷനില്‍ പറയുന്നു.
വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. നമ്മുടെ സുരക്ഷയ്ക്കായി ജോലി ചെയ്യുന്നവരോടുള്ള ഈ അവഗണന വേദനാജനകമാണെന്നും, ഇന്ത്യയിലെ മിക്കയിടങ്ങളിലും സെക്യൂരിറ്റി ജീവനക്കാര്‍ സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും ആളുകള്‍ കമന്റ് ചെയ്തു. സെക്യൂരിറ്റി ജീവനക്കാരുടെ ക്ഷേമത്തിനായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഓരോ സൊസൈറ്റിയും ബാധ്യസ്ഥരാണെന്ന് നിരവധിപ്പേര്‍ അഭിപ്രായപ്പെട്ടു.

Comments