
ആലപ്പുഴ : ആലപ്പുഴ: ശ്രീകൃഷ്ണനെ അവഹേളിച്ച് വിഷുവിന് ആശംസാപോസ്റ്റർ പങ്കുവച്ചതിൽ പ്രതിഷേധമായി പോർക്ക് മന്തിയുമായി റമദാൻ ആശംസാ പോസ്റ്റർ പ്രചരിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. ചേർത്തല സ്വദേശി രതീഷ് പണിക്കർക്കെതിരെയാണ് സ്വമേധയാ കേസെടുത്ത് പോലീസ്.
കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് ചേര്‍ത്തല പൊലീസ് കേസ് എടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. വിഷുവിന് ശ്രീകൃഷ്ണന്‍ മന്തിക്ക് മുന്നില്‍ ഇരിക്കുന്ന പോസ്റ്റര്‍ പങ്കുവെക്കുകയും വിവാദമാവുകയും ചെയ്ത മെഹര്‍ മന്തി റസ്റ്ററന്റിന്റെ പോസ്റ്റര്‍ എന്ന രീതിയിലാണ് പോര്‍ക്ക് മന്തിയുടെ ചിത്രം പ്രതി പ്രചരിപ്പിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം മെഹർ മന്തി ഉടമയ്ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. ചിക്കൻ മന്തി കഴിക്കുന്ന ശ്രീകൃഷ്‌ണനെ ചിത്രീകരിച്ച് വിഷു ആശംസ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് അർഷാദിനെതിരെ കേസെടുത്തത്. തുടർന്ന് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിന് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് പ്രകാരമാണ് കേസ്.






