റിമ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രം പങ്കുവച്ചത്. ' 1999, ചിന്മയ വിദ്യാലയ കോലഴി, തൃശൂര്‍ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്. സ്‌കൂളിലെ ഒരു പരിപാടിയ്ക്കിടെ പകര്‍ത്തിയ ചിത്രമാണിത്.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ' ഋതു' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് റിമ കല്ലിങ്കല്‍. ' 22 ഫീമെയില്‍ കോട്ടയം', ' നിദ്ര' , ' വൈറസ്' തുടങ്ങിയ സിനിമകളിലെ റിമ കല്ലിങ്കലിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. സാമൂഹിക വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ കൃത്യമായി പങ്കുവയ്ക്കുന്ന വ്യക്തി കൂടിയാണ് റിമ കല്ലിങ്കല്‍. സംവിധായകന്‍ ആഷിഖ് അബു ആണ് റിമ കല്ലിങ്കലിന്റെ ഭര്‍ത്താവ്.