
മകള്‍ നൈസയുടെ 23 ാം ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ ആശംസകളുമായി നടന്‍ അജയ് ദേവ് ഗണ്‍. മകളുടെ ബാല്യകാല ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു നടന്റെ ആശംസ. മകളുടെ പുഞ്ചിരിയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചു.
‘നിന്നെ കാണുമ്പോള്‍ ഞാന്‍ എപ്പോഴും ഓര്‍ക്കുന്ന ആ പുഞ്ചിരി അത് തന്നെയാണ് എന്റെ മനസ്സില്‍ എപ്പോഴും മായാതെ നില്‍ക്കുന്ന രൂപം. ഇതേ സന്തോഷത്തോടെ നീ എന്നും ചിരിച്ചുകൊണ്ടേയിരിക്കട്ടെ. എന്റെ കുഞ്ഞു മോളെ, ജന്മദിനാശംസകള്‍ ’എന്നാണ് അജയ് ദേവ് ഗണ്‍ കുറിച്ചത്.
ബോളിവുഡിലെ താരദമ്പതികളായ കജോളിന്റെയും അജയ് യുടെയും മൂത്തമകളാണ് നൈസ. സിനിമയില്‍ സജീവമല്ലെങ്കിലും ഫാഷന്‍ ലോകത്തും പൊതുപരിപാടികളിലും നൈസയുടെ സാന്നിധ്യം എപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. നൈസയുടെ പിറന്നാള്‍ ദിനത്തില്‍ നിരവധി ആരാധകരും സിനിമാ ലോകത്തെ പ്രമുഖരും താരപുത്രിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. നൈസയെ കൂടായെ യുഗ് എന്നൊരു മകന്‍ കൂടി ഈ ദമ്പതികള്‍ക്കുണ്ട്.






