
ടോക്കിയോ : വടക്കന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനം . റിക്ടര്‍ സ്‌കെയില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ രാജ്യത്ത് സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു . മൂന്ന് മീറ്റര്‍ (10 അടി) വരെ ഉയരത്തില്‍ തിരമാലകള്‍ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് ജപ്പാന്‍ കാലാവസ്ഥ ഏജന്‍സി അറിയിച്ചു .
വൈകുന്നേരം 4.53 ഓടെയാണ് ഭൂചലനം ഉണ്ടായത് . അധികൃതര്‍ സാഹചര്യം നിരീക്ഷിച്ചുവരുകയാണ് . ആളുകള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . തീരപ്രദേശത്തുളളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും നിര്‍ദേശമുണ്ട് .
വടക്കന്‍ ഇവേറ്റ് പ്രിഫ്ക്ചറിനടുത്തുളള പസ്ഫിക് സമുദ്രത്തിലാണ് ഭൂചലനം അനുഭപ്പെട്ടത്. ജനങ്ങള്‍ അടിയന്തരമായി ഉയര്‍ന്ന പ്രദേശങ്ങളിലേക്കോ സുരക്ഷിതമായ കെട്ടിടങ്ങളിലേക്കോ മാറണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി .മുന്നറിയിപ്പ് പിന്‍വലിക്കുന്നതുവരെ സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണമെന്നും കാലവസ്ഥ ഏജന്‍സി മുന്നറിയിപ്പ് നല്‍കി .






