
മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ച് ഗായിക സിത്താര കൃഷ്ണകുമാറിന്റെ ഭര്‍ത്താവ് ഡോ. സജീഷ്. ഏപ്രില്‍ 21 ന് കിഷന് മോഹന്റെ വസതിയില്‍ വെച്ചായിരുന്നു സിതാരയും സജീഷും പ്രിയഗായികയെ സന്ദര്‍ശിച്ചത്.
ചിത്രത്തോടൊപ്പം ഹൃദ്യമായൊരു കുറിപ്പും സജീഷ് ചേര്‍ത്തിട്ടുണ്ട്. ‘ഒരു വലിയ സന്തോഷ ചിത്രം. സ്നേഹചിത്രം. ചിരസ്മരണീയം. പ്രിയപ്പെട്ട ചിത്രചേച്ചിക്കൊപ്പം’എന്നാണ് ചിത്രത്തിനൊപ്പം ഡോ സജീഷ് കുറിച്ചിരിക്കുന്നത്.നിരവധിപ്പേരാണ് പോസ്റ്റിനു താഴെ സ്നേഹം അറിയിച്ചെത്തുന്നത്.






