നടന്‍, ഗായകന്‍ എന്നീ നിലകളിലെല്ലാം മലയാളികള്‍ക്ക് സുപരിചിതനാണ് സിദ്ധാര്‍ഥ് മേനോന്‍. ഇപ്പോള്‍ ഭാര്യ തന്‍വി പാലവിന്റെ ജന്മദിനത്തില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സിദ്ധാര്‍ഥ്.
''എന്റെ സന്തോഷം, എന്റെ വീട്, എന്റെ ഏറ്റവും സുരക്ഷിതമായ ഇടം, ഒപ്പം ഈ ജീവിതം ഇത്ര മനോഹരമായി ആസ്വദിക്കാന്‍ എനിക്ക് പ്രചോദനമേകുന്ന പ്രിയപ്പെട്ടവള്‍ക്ക് ജന്മദിനാശംസകള്‍
എന്റേതെന്ന് വിളിക്കാന്‍ ഭാഗ്യം ലഭിച്ച ആ ഒരാള്‍ക്ക് - നിന്റെ സാന്നിധ്യം കൊണ്ട് മാത്രം സാധാരണമായ ഓരോ ദിവസവും നീ സവിശേഷമാക്കുന്നു. നിന്നോടൊപ്പമുള്ള ജീവിതമാണ് എനിക്കേറ്റവും പ്രിയപ്പെട്ട കഥയും, ഏറ്റവും വലിയ അനുഗ്രഹവും, ഏറ്റവും സന്തോഷം നല്‍കുന്ന ഇടവും.
വരാനിരിക്കുന്ന എല്ലാ ജന്മദിനങ്ങളിലും നിന്നെ ആഘോഷിക്കാനും, സ്‌നേഹിക്കാനും, അല്പം കുസൃതി കാട്ടി ദേഷ്യം പിടിപ്പിക്കാനും, ഒപ്പം ചിരിക്കാനും, ഒടുവില്‍ ഒരുമിച്ച് വയസ്സാവാനും എനിക്ക് കഴിയട്ടെ'', എന്നാണ് ഭാര്യയ്‌ക്കൊപ്പമുളള ചിത്രം പങ്കുവച്ച് സിദ്ധാര്‍ഥ് മേനോന്‍ കുറിച്ചത്.

2019 ഡിസംബറിലായിരുന്നു സിദ്ധാര്‍ഥിന്റെയും തന്‍വിയുടെയും വിവാഹം. പ്രണയവിവാഹമായിരുന്നു ഇവരുടേത്.

Comments