
പത്തനംത്തിട്ട : കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം ബിജെപി നേതാക്കള്‍ തടസപ്പെടുത്തിയെന്ന് പരാതി. പത്തനംതിട്ട നെല്ലിക്കല്‍ മുരളീധരന്‍ ഫൗണ്ടേഷന്റെ ചടങ്ങിനിടെയായിരുന്നു സംഭവം.ദളിത് വിഷയങ്ങള്‍ സംസാരിക്കുന്നതിനിടെയാണ് പ്രസംഗം അലങ്കോലപ്പെടുത്താന്‍ ബിജെപി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് നീക്കം നടന്നത്.
രാജ്യത്ത് ദളിതര്‍ അനുഭവിക്കുന്ന പീഡനങ്ങളും ആക്രമണങ്ങളും, തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട അപകടം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍, വര്‍ഗീയ ആക്രമണങ്ങള്‍ തുടങ്ങി പല വിഷയങ്ങള്‍ സൂചിപ്പിച്ചുകൊണ്ടാണ് കുരീപ്പുഴ ശ്രീകുമാര്‍ സംസാരിച്ചത്. രാഷ്ട്രീയ പ്രസംഗം ഇവിടെ നടത്തരുതെന്ന് പറഞ്ഞുകൊണ്ടാണ് സദസില്‍ നിന്ന് ചിലര്‍ ബഹളം വച്ചത്. പിന്നീട് ഇവര്‍ പോയതിന് ശേഷം കുരീപ്പുഴ ശ്രീകുമാര്‍ പ്രസംഗം തുടരുകയായിരുന്നു.
വൈറൽ താരത്തിന്റെ കേരളത്തിലെ വിവാഹമായിരുന്നു പ്രമേയം. കുംഭമേള പെണ്‍കുട്ടിയുടെ വിവാഹം ഉള്‍പ്പെടെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം. ഇന്ത്യ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുന്നുവെന്നും കേരളമാണ് ആകെ ആശ്വാസം തരുന്നയിടമെന്നും ഉത്തരേന്ത്യയില്‍ നടക്കുന്നത് കാണുന്നില്ലേയെന്നും കുംഭമേള പെണ്‍കുട്ടി വരെ കല്യാണം കഴിക്കാന്‍ എത്തിയത് കേരളത്തിലല്ലേ എന്നും സൂചിപ്പിച്ചപ്പോഴാണ് ബിജെപി പ്രവര്‍ത്തകര്‍ സംസാരം തടസപ്പെടുത്തിയത്.






