
കൊൽക്കത്ത : ബംഗാളിൽ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ അട്ടിമറിച്ച് ബിജെപി നയിക്കുന്ന എൻഡിഎ അധികാരം പിടിച്ചെടുക്കുമെന്ന് വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ പ്രവചനങ്ങൾ.
പി മാർക്ക് പുറത്തുവിട്ട പ്രവചന കണക്കുകൾ പ്രകാരം 294 അംഗ നിയമസഭയിൽ ബിജെപിക്ക് 150 മുതൽ 175 വരെ സീറ്റുകൾ ലഭിച്ചേക്കും. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് ഇത്തവണ 118 മുതൽ 138 വരെ സീറ്റുകൾ മാത്രമേ ലഭിക്കാനിടയുള്ളൂ എന്നും സർവേ സൂചിപ്പിക്കുന്നു. കേവല ഭൂരിപക്ഷത്തിന് 148 സീറ്റുകൾ വേണ്ട സംസ്ഥാനത്താണ് ബിജെപിക്ക് ഇത്രയും വലിയ വിജയം ഈ സർവേ പ്രവചിക്കുന്നത്.
മാട്രിസ് - മാട്രിസ്
ബിജെപി - 146 മുതൽ 161
ടിഎംസി - 125 മുതൽ 140 വരെ
മറ്റുളളവര്‍ - 6 മുതൽ 10 വരെ
പോൾ ഡയറി
ബിജെപി - 142 മുതൽ 171 വരെ
ടിഎംസി -99 മുതൽ 127 വരെ
മറ്റുള്ളവർ - 0 - 1






