ന്യൂഡല്‍ഹി : തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം ഭരണം നിലനിർത്തും. പീപ്പിൾ പൾസിന്റെ സർവേ അനുസരിച്ച് 125 മുതൽ 145 സീറ്റുവരെ നേടുമെന്നാണ് പ്രവചനം. അണ്ണാഡിഎംകെ സഖ്യം 65 മുതൽ 80 വരെ സീറ്റുകളും നടൻ വിജയ്യുടെ പാർട്ടിയായ ടിവികെ 18 മുതൽ 24 സീറ്റുകൾ വരെ നേടുമെന്നും പീപ്പിൾസ് പൾസ് പ്രവചിക്കുന്നു.
മാട്രിസ് സർവേ ഫലവും ഡിഎംകെയ്ക്കാണ് ഭൂരിപക്ഷം പ്രവചിക്കുന്നത്. 125 മുതൽ 145 സീറ്റുവരെ ഡിഎംകെ നേടും. 65 മുതൽ 80 വരെ സീറ്റുകൽ വരെ അണ്ണാ ഡിഎംകെ സഖ്യം നേടുമെന്നും ടിവികെ 10-12 സീറ്റുകൾ വരെ സ്വന്തമാകുമെന്നും മാട്രിസ് സർവേ പറയുന്നു.
അതേസമയം തമിഴ്നാട്ടിൽ, ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകവും (ഡിഎംകെ) തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്ന വിജയ്യുടെ തമിഴക വെട്രി കഴകവും (ടിവികെ) തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് ആക്സിസ് - മൈ ഇന്ത്യ പറഞ്ഞു. എം.കെ. സ്റ്റാലിന്റെ പാർട്ടി 92–110 സീറ്റുകൾ നേടുമെന്നും ടിവികെ 98–120 സീറ്റുകൾ നേടുമെന്നും കണക്കാക്കപ്പെടുന്നു. ഒരുകാലത്ത് പ്രധാന എതിരാളിയായി കാണപ്പെട്ടിരുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) 22–32 സീറ്റുകൾ നേടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
പി-മാർക് സർവേയും ഡിഎംകെ അധികാരത്തിൽ എത്തുമെന്നാണ് പ്രവചിക്കുന്നത്. 125 മുതൽ 145 സീറ്റുകൾ വരെ നേടി ഡിഎംകെ സഖ്യം വീണ്ടും തമിഴ്നാട്ടിൽ ഭരണം തുടരും.

Comments