പാലക്കാട്: ശബരിമല സന്നിധാനത്ത് ഇത്തവണ ഭക്തർക്ക് തിരുവോണ സദ്യ നൽകിയില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ജയകുമാർ. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏഴ് പതിറ്റാണ്ടോളമായി സന്നിധാനത്ത് തുടരുന്ന തിരുവോണ സദ്യ ഇത്തവണ സ്പെഷ്യൽ ഡ്യൂട്ടി ജീവനക്കാർക്കും പൊലീസുകാർക്കും മാത്രമായി പരിമിതപ്പെടുത്തിയെന്ന ആരോപണത്തോടാണ് ജയകുമാർ പ്രതികരിച്ചത്. തിരുവോണ ദിനത്തിൽ സന്നിധാനത്തെത്തിയ മുഴുവൻ ഭക്തർക്കും വിഭവസമൃദ്ധമായ സദ്യ നൽകിയതായി അദ്ദേഹം വ്യക്തമാക്കി.
ഏകദേശം 3,000 അയ്യപ്പഭക്തർക്കാണ് ഇത്തവണ ഓണസദ്യ വിളമ്പിയത്. സ്പോൺസർമാരെയോ പിരിവുകളെയോ ആശ്രയിക്കാതെ ദേവസ്വം ബോർഡിന്റെ സ്വന്തം ചെലവിലാണ് സദ്യ ഒരുക്കിയത്. സദ്യ കഴിച്ച പ്രമുഖ അഭിഭാഷകൻ ഉൾപ്പെടെയുള്ള നിരവധി പേർ നേരിട്ട് വിളിച്ച് സദ്യ മികച്ചതായിരുന്നുവെന്ന് അറിയിച്ചതായും ജയകുമാർ പറഞ്ഞു.

Comments