ബോളിവുഡ് താരം ദിയ മിര്‍സ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പഴയകാല ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സിനിമാ ലോകത്തിന്റെ വെളളളിവെളിച്ചത്തിലേക്ക് എത്തുന്നതിനും മുന്പുളള തന്റെ കൗമാരകാലത്തെ ഒരു അപൂര്‍വ്വ ചിത്രമാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചത്. ചിത്രത്തിനൊപ്പം ദിയ കുറിച്ച വൈകാരികമായ കുറിപ്പും ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്.
‘പഴയഫോട്ടോഗ്രാഫുകള്ക്കിടയിലൂടെ വെറുതെ പരതിയപ്പോള്‍ എനിക്കിത് കിട്ടി. എന്റെ കൗമാരകാലത്തു നിന്നുളള ചിത്രങ്ങള്‍ അധികമൊന്നുമില്ല. എല്ലാം പെട്ടെന്നുണ്ടാകുന്നതും അവസാനമില്ലാത്തതും , രേഖപ്പെടുത്തപ്പെട്ടതുമായി മാറുന്നതിന് മുന്പുളള കുറച്ചു നിമിഷങ്ങള്‍ മാത്രം. ഈ ചിത്രത്തില്‍ ഞാന്‍ മറന്നുപോയ ഒരാളെ കണ്ടുമുട്ടി. അവളുടെ കണ്ണുകള്‍ കൂടുതല്‍ ശാന്തമായിരുന്നു. എനിക്ക് എപ്പോഴും ഓര്‍ത്തെടുക്കാന്‍ കഴിയാത്ത ഒരുതരം നിശ്ചയദാര്‍ഠ്യം അവയിലുണ്ടായിരുന്നു. നമ്മളെ എല്ലാവരെയും മെല്ലെ പിടികൂടുന്ന ലോകത്തിന്റെ ബഹളങ്ങളൊന്നും തെട്ടുതീണ്ടാത്ത ഒരാള്‍.
അവളിലേക്ക് തിരികെ പോകുന്നത് എന്നെ കൂടുതൽ ശാന്തയാക്കി. ഒരിക്കലും വിട്ടുപോകാത്ത, എന്നാൽ എവിടെയോ കുഴിച്ചുമൂടപ്പെട്ട ഒരു സത്യത്തിലേക്ക്, സ്വന്തം വീട്ടിലേക്ക് തിരിച്ചുപോകുന്നത് പോലെ. എന്താണ് നമുക്ക് സന്തോഷം നൽകുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാം. നമുക്കുള്ളിൽ എപ്പോഴും അത് തിരിച്ചറിയുന്ന ജന്മസിദ്ധമായ ഒരു ജ്ഞാനമുണ്ട്, മൃദുവായ ഒരു ശബ്ദമുണ്ട്.
എന്നാൽ ലോകത്തിന്റെ ശബ്ദം കൂടിക്കൊണ്ടിരിക്കും. പ്രതീക്ഷകൾ, ഭയം, താരതമ്യങ്ങൾ... അവ ആ വെളിച്ചത്തെ കെടുത്തുന്നു.അതുകൊണ്ട് നമ്മൾ മടങ്ങിവന്നേ തീരൂ. വീണ്ടും വീണ്ടും. കാരണം ചിലപ്പോൾ, പിന്നിലേക്ക് നോക്കുന്നത് മാത്രമായിരിക്കും...മുന്നോട്ടുള്ള ഏക വഴി’ ദിയ കുറിച്ചു.

2001-ല്‍ പുറത്തിറങ്ങിയ 'രഹ്ന ഹേ തേരേ ദില്‍ മേം' എന്ന ചിത്രത്തിലൂടെയായിരുന്നു ദിയയുടെ ബോളിവുഡിലേക്കുളള അരങ്ങേറ്റം.പിന്നീട് തുമ്കോ നാ ഭൂല്‍ പായേംഗെ, ദസ്, പരിനീത, ലഗേ രഹോ മുന്നാ ഭായ്, സഞ്ജു തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു.
ബിസിനസ്സുകാരനായ വൈഭവ് രേഖിയാണ് ദിയയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് അവ്യാന് എന്ന മകനുണ്ട്. സിനിമയ്ക്ക് പുറമെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും ദിയ സജീവമാണ്.

Comments