കൊല്ലം : യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്ത് മതാധിപത്യം ശക്തിപ്പെടുമെന്നും വി.ഡി. സതീശന് ലീഗിന്റെ വക്താവിനെപ്പോലെയാണ് പെരുമാറുന്നതെന്നും എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. യു.ഡി.എഫ് വിജയിച്ചാല്‍ ലീഗ് മുഖ്യമന്ത്രി പദമോ അല്ലെങ്കില്‍ ഉപമുഖ്യമന്ത്രി സ്ഥാനമോ ഉറപ്പായും ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ലീഗായാല്‍ അത് മുസ്ലീം ലീഗിന്റെ ആധിപത്യത്തിന് വഴിതെളിക്കും. പിണറായി വിജയന് വ്യക്തിപരമായി ശുദ്ധനാണെന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ഇടതുപക്ഷം തോല്‍ക്കുന്നത് ജനാധിപത്യത്തിന്റെ പരാജയമായിരിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളിലും എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും ചില പോരായ്മകള്‍ ഉണ്ടായതായി ചൂണ്ടിക്കാട്ടി.
കേരളത്തില്‍ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ചതായും വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തെ അദ്ദേഹം പ്രശംസിച്ചു. ലീഗിനെ വിമര്‍ശിക്കുന്നവരെ ഇസ്ലാം മതത്തിന് എതിരായവരായി ചിത്രീകരിക്കുന്ന പ്രവണത ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം ലീഗിന്റെ മാത്രം രാജ്യമാണെന്ന ചിന്താഗതി തിരുത്തപ്പെടണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. എക്സിറ്റ്സിറ്റ് പോളുകള്‍ എപ്പോഴും കൃത്യമാകണമെന്നില്ലെന്നും മെയ് 4-ന് യഥാര്‍ത്ഥ ഫലം അറിയാമെന്നും അദ്ദേഹം പറഞ്ഞു.
എല്‍.ഡി.എഫിന് നേരിയ ഭൂരിപക്ഷമെങ്കിലും ലഭിക്കുമെന്നാണ് തന്റെ കണക്കുകൂട്ടലെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളം ഒരു മതാധിപത്യത്തിലേക്ക് നീങ്ങുന്നത് തടയാന്‍ ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വരണമെന്നാണ് വെള്ളാപ്പള്ളി നടേശന്റെ നിലപാട്.

Comments