
അമ്മയാകാന്‍ പോകുന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടി റീബ മോണിക്ക ജോണ്‍. മനോഹരമായ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു താരം ഈ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.
‘രണ്ട് എന്നതില്‍ നിന്ന് മൂന്ന് എന്നതിലേക്ക് ഞങ്ങള്‍ വളരുന്നു. ഹല്ലേലൂയ്യ.. അത്ഭുതകരമായ ഈ ഒരു സമ്മാനത്തിന് ദൈവത്തിന് നന്ദി. ഈ ഒരു സ്പെഷ്യല്‍ യാത്ര ഞങ്ങള്‍ ആരംഭിക്കുമ്പോള്‍ നിങ്ങള്‍ എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും വേണം. നന്ദിയോടെ പുതിയ തുടക്കം, സ്നേഹം മാത്രം-’എന്നാണ് റീബ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഗായിക ശിവാങ്കി, നടി തന്വി റാം , അപര്‍ണ ബാലമുരളി തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് ആശംസകള്‍ അറിയിച്ച് കമന്റിലെത്തിയിരിക്കുന്നത്. നമിത പ്രമോദ് അടക്കമുള്ളവര്‍ ലൈക്കടിച്ചും സ്നേഹം അറിയിച്ചിരിയ്ക്കുന്നു.
2022 ല്‍ ആണ് റീബ മോണിക്ക ജോണിന്റെയും ബെംഗളൂരു ബെയ്സ്ഡ് ബിസിനസ്സുകാരനായ ജോമോന്റെയും വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷവും അഭിനയത്തിലും മോഡലിങിലും എല്ലാം റീബ സജീവമായിരുന്നു.
മോഡലിങ് രംഗത്തു നിന്നാണ് റീബ അഭിനയ ലോകത്തേക്ക് വരുന്നത്. മിടുക്കി പോലുള്ള റിയാലിറ്റി ഷോകളിലൂടെ കരിയര്‍ ആരംഭിച്ചു. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്ത്രതില്‍ നായികാ വേഷം ചെയ്തുകൊണ്ട് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കെത്തി. പിന്നീട് പൈപ്പിന് ചോട്ടിലെ പ്രണയം, ഫോറന്‍സിക് പോലുള്ള സിനിമകള്‍ ചെയ്തു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും റീബ തന്റെ അവസരങ്ങള്‍ കണ്ടെത്തി. വിജയ് യുടെ ബീസ്റ്റ് എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.






