
തിരുവനന്തപുരം: വന്‍വിജയം നേടിയ ഒരു തെരഞ്ഞെടുപ്പിന് പിന്നാലെ യു.ഡി.എഫ് അധികാരത്തിലേക്ക് എത്തുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന്റെ പേരും സജീവ പരിഗണനയില്‍. പലയിടത്തും കെ.സി. വേണുഗോപാലിനായി ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്. മുസ്ളിംലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ വി.ഡി. സതീശനെ പിന്തുണയ്ക്കുമ്പോഴാണ് വേണുഗോപാലിന്റെ നീക്കം.
തെരഞ്ഞെടുപ്പ നയിച്ചത് പ്രതിപക്ഷ നേതാവാണെന്നും ജനങ്ങള്‍ അംഗീകരിക്കുന്ന മുഖങ്ങളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരേണ്ടതെന്നുമാണ് ലീഗ് നിലപാട്. അതേസമയം ഇപ്പോള്‍ യുഡിഎഫിലെ ഏറ്റവും വലിയ കക്ഷി കോണ്‍ഗ്രസാണെന്നും അതുകൊണ്ട് അവര്‍ തീരുമാനം എടുക്കുന്നതില്‍ തെറ്റില്ലെന്നുമാണ് കെ.സി. വേണുഗോപാല്‍ ഗ്രൂപ്പിന്റെ നിലപാട്. നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം എം.എല്‍.എമാരുടെ പിന്തുണ ലഭിക്കുകയാണെങ്കില്‍ ഈ പദവി ഏറ്റെടുക്കാന്‍ അദ്ദേഹം സന്നദ്ധനാണെന്നാണ് സൂചന.
മുന്നണിയെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച നേതാവ് എന്ന നിലയില്‍ വേണുഗോപാലിന് മുഖ്യമന്ത്രിയാകാന്‍ എല്ലാ അര്‍ഹതയുമുണ്ടെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു. ഈ വിഷയത്തില്‍ ഹൈക്കമാന്‍ഡും പാര്‍ട്ടി നേതൃത്വവും ചേര്‍ന്നായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്ന് കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. ഇത്തരം കാര്യങ്ങളില്‍ കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തീരുമാനങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ സര്‍ക്കാര്‍ ഈ മാസം പത്താം തീയതിക്ക് ശേഷം അധികാരമേല്‍ക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എ.ഐ.സി.സി നിരീക്ഷകര്‍ കേരളത്തിലെത്തി എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തും. ഇതിനുശേഷം നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കാനാണ് സാധ്യത. ഹൈക്കമാന്‍ഡിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമായിരിക്കും സത്യപ്രതിജ്ഞാ തീയതി ഉറപ്പിക്കുക. തിരഞ്ഞെടുപ്പിലുണ്ടായ ഉജ്ജ്വല വിജയം അതേ ആവേശത്തോടെ നിലനിര്‍ത്താന്‍ എത്രയും വേഗം സര്‍ക്കാര്‍ രൂപീകരണം പൂര്‍ത്തിയാക്കാനാണ് മുന്നണിയുടെ നീക്കം.






