
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില് വന് വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി ആരാകുമെന്ന ചര്ച്ചകള് പുരോഗമിക്കു മ്പോള് വി.ഡി. സതീശനെ പിന്തുണച്ച് മുസ്ളീംലീഗ് വീണ്ടും. കേരളത്തില് നല്ല മന്ത്രിസഭ വരുമെന്നും വി.ഡി. സതീശന്റെ നേതൃത്വത്തില് തെരഞ്ഞെ ടുപ്പില് വന് വിജയമാണ് നേടിയതെന്നും പ്രതിപക്ഷനേതാവ് ഉത്തരവാദിത്വം കൃത്യമായി നിറവേറ്റിയെന്നും പാണക്കാട് സാദിഖലി തങ്ങള് പ്രതികരിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില് ലീഗുമായി കൂടിയാലോചന നടത്തുമെന്നും പറഞ്ഞു.
പ്രതിപക്ഷ നേതാവെന്ന നിലയില് വി.ഡി. സതീശന്റെ പ്രകടനം മികച്ചതാണ്. ജനകീയ വിഷയങ്ങള് കൃത്യമായ തെളിവുകളോടെ അവതരിപ്പിക്കു ന്നതില് അദ്ദേഹം വിജയിച്ചിട്ടുണ്ട്. അടുത്ത മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച അന്തിമ തീരുമാനം കോണ്ഗ്രസിന്റേതാണ്. എങ്കിലും, ഈ വിഷയത്തില് മുസ്ലിം ലീഗുമായി കൂടിയാലോചനകള് നടത്തിക്കൊണ്ടുള്ള ഒരു സമീപനം കോണ്ഗ്രസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മന്ത്രിസ്ഥാനങ്ങള് സംബന്ധിച്ച കാര്യങ്ങള് കോണ്ഗ്രസുമായി ചര്ച്ച ചെയ്ത് തീരുമാനിക്കും. പ്രവര്ത്തനമികവും യോഗ്യതയും മാനദണ്ഡമാക്കിയാകും ലീഗ് തങ്ങളുടെ മന്ത്രിമാരെ നിശ്ചയിക്കുക. യുഡിഎഫില് അധികാരത്തിന് വേണ്ടിയുള്ള കപ്പിത്താന് പോരോ കലഹങ്ങളോ ഉണ്ടാകുമെന്ന് ആരും ഭയപ്പെടേണ്ടതില്ല. അത്തരം പ്രവണതകള് വോട്ടര്മാരോടുള്ള വഞ്ചനയായിരിക്കും.
മുന്നണിക്കുള്ളിലെ ഐക്യത്തിന് മുന്ഗണന നല്കുന്നതിനൊപ്പം, അര്ഹമായ പ്രാതിനിധ്യം ചര്ച്ചകളിലൂടെ ഉറപ്പാക്കുമെന്ന ആത്മവിശ്വാസമാണ് സാദിഖലി തങ്ങള് പങ്കുവെക്കുന്നത്. ഉപമുഖ്യമന്ത്രി പദത്തിനായി ലീഗ് അവകാശവാദം ഉന്നയിച്ചിട്ടില്ല. സോഷ്യല് മീഡിയയില് പ്രചരിക്കുന്ന അഭിപ്രായങ്ങള് പാര്ട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്നും പറഞ്ഞു. തെരഞ്ഞെടുപ്പില് കിട്ടിയ വിജയം ടീം വര്ക്കിന്റേതാ യിരുന്നു. ഈ തെരഞ്ഞെടു പ്പില് ജനങ്ങള് സിപിഐഎമ്മിനെ തിരുത്തിയെന്നും ഇടതുപക്ഷത്തിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുമെന്ന് കരുതുന്നില്ലെന്നും പറഞ്ഞു.
അതിനിടയില് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് പിന്തുണ പ്രഖ്യാപിച്ച് മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില് ഫ്ളക്സ് ബോര്ഡുകളും പ്രത്യക്ഷപ്പെട്ടു. മുഖ്യമന്ത്രി എന്ന വിശേഷിപ്പിച്ചാണ് ഫ്ളക്സ് ബോര്ഡുകള്. വി.ഡി. സതീശനായി തിരുരങ്ങാടിയിലാണ് ഏറ്റവും പുതിയതായി ഫ്ളക്സ് ഉയര്ന്നിരിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകള് എന്നാണ് എഴുതിയിട്ടുള്ളത്. അതേസമയം ഫ്ളകസ് ബോര്ഡ് എത്രയെന്നതിന്റെ അടിസ്ഥാനത്തിലല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുക എന്നാണ് കെ.സി. വേണുഗോപാല് പ്രതികരിച്ചത്.







Comments