
തമിഴ്നാട് ഇലക്ഷനില്‍ ചരിത്രം സൃഷ്ടിച്ച നടന് വിജയ് യുടെ ഫലം നേരത്തെ തന്നെ പ്രവചിച്ച് നടി പൂജ ഹെഗ്ഡെ. ‘ആര് ഇലക്ഷനില്‍ ജയിക്കും ? ’എന്ന് ഒരു ബോര്‍ഡില്‍ എഴുതിയിരിക്കുന്നു. ആ ചോദ്യത്തില്‍ തൊട്ടതിനു ശേഷം പൂജ തന്റെ തൊട്ടടുത്ത് നില്ക്കുന്ന വിജയ്ക്കു നേരെ കൈ ചൂണ്ടുന്നു.
പൂജ തന്നെയാണ് ഈ രസകരമായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ‘ഇതെല്ലാം സംഭവിക്കുന്നതിനു മുമ്പേ ഞാന്‍ ഈഹിച്ചു. ഇതാണ് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നത്, വിജയ് സര്’- വീഡിയോയ്ക്കൊപ്പം പൂജ കുറിച്ചു.
ജനനായകന് സിനിമയുടെ സെറ്റില്‍ വെച്ചുളെളാരു വീഡിയോയാണിത്. പൂജയുടെ പ്രവൃത്തിയില്‍ ഒരു ചെറുചിരിയോടെ നില്ക്കുന്ന വിജയ്യെയും വീഡിയോയല്‍ കാണാം.
തമിഴ്നാട് രാഷ്ട്രിയത്തെ ഞെട്ടിച്ച് നൂറിലധികം സീറ്റുകളോടെ വിജയ് അധികാരം പിടിച്ചെടുക്കുന്ന കാഴ്ചയാണ് കഴിഞ്ഞദിവസം കാണാനായത്. ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച്, നേരിട്ട ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ അധികാരത്തിലെത്തുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിരളമായ കാഴ്ചയാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടായി ഡിഎംകെയും എഐഎഡിഎംകെയും അടക്കിവാണിരുന്ന തമിഴ് രാഷ്ട്രീയ ഭൂമികയില്‍ ഈ മാറ്റം ഒരു വന്‍ വിപ്ലവത്തിന് തുടക്കമിട്ടിരിക്കുകയാണ്.






