തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തിന് വേണ്ടി നേതാക്കളുടെ ചരടുവലി ശക്തമായിരിക്കെ കോണ്‍ഗ്രസിലെ പോസ്റ്റര്‍ യുദ്ധത്തിനും ഫ്ലക്സ് യുദ്ധത്തിനും ശേഷം കരിഓയില്‍ പ്രയോഗവും. കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചു. കെ പി സി സി യുടെ പ്രധാന കവാടത്തിന് മുന്നില്‍ വെച്ചിരുന്ന ഫ്ളക്സ് ബോര്‍ഡിലാണ് കരി ഓയില്‍ പ്രയോഗം.
ഇന്നലെ രാത്രിയാണ് ഫ്ലക്സ് ബോര്‍ഡില്‍ കരിഓയില്‍ ഒഴിച്ചത്. 'WE WANT KC... Warm Welcome LEADER' എന്ന് കുറിച്ച കെ.സി. അനുകൂലികള്‍ വെച്ച ഫ്ളക്സിന് മുകളിലാണ് പ്രയോഗം. പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. എന്നാല്‍ പിന്നീട് കെ പി സി സി യിലെ അധികൃതര്‍ എത്തി കരിഓയില്‍ ഒഴിച്ച ബോര്‍ഡ് അകത്തേയ്ക്ക് മാറ്റി. പൊലീസിന്റെ കാവല്‍ ഉണ്ടായിരുന്ന സ്ഥലത്താണ് സംഭവം നടന്നത്.
ഇതിനെതിരേ തെരുവില്‍ പ്രതിഷേധം നടത്താന്‍ ഒരുങ്ങുകയാണ് പ്രവര്‍ത്തകര്‍. തിരുവനന്തപുരം ഉള്‍പ്പെടെ പല ഭാഗങ്ങളിലും ഇന്നും വി ഡി സതീശന് അനുകൂല പ്രകടനം നടത്തുമെന്ന് അനുകൂലികള്‍ വ്യക്തമാക്കി. അതേസമയം, തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും അനുകൂലിച്ച് വീണ്ടും ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്.

Comments