
ദോഹ: ജീവിതത്തിൽ സന്തോഷം കണ്ടെത്തുകയെന്നത് ഓരോ വ്യക്തിയുടെയും തീരുമാനമാണെന്നും പോസിറ്റീവ് ചിന്തയോടെയും പുഞ്ചിരിയോടെയും ജോലി ചെയ്താൽ തൊഴിലിടങ്ങളെ ആനന്ദകരമായ ഇടങ്ങളാക്കി മാറ്റാൻ കഴിയുമെന്നും ഇന്ത്യൻ കൾച്ചറൽ സെന്റർ അഡൈ്വസറി ബോർഡ് ചെയർമാൻ പി.എൻ. ബാബുരാജൻ. അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് മീഡിയാപ്ലസ് സംഘടിപ്പിച്ച
പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ശമ്പളവും ആനുകൂല്യങ്ങളും മാത്രമല്ല ജീവിതവിജയത്തിന്റെ അളവുകോൽ. സന്തോഷത്തോടെയും സമാധാനത്തോടെയും ജോലി ചെയ്യാൻ കഴിയുന്ന അന്തരീക്ഷമാണ് യഥാർത്ഥ സമ്പത്ത്. തൊഴിലിടങ്ങൾ സന്തോഷകരമാകുമ്പോൾ അത് കുടുംബജീവിതത്തെയും സാമൂഹിക ജീവിതത്തെയും കൂടുതൽ മനോഹരമാക്കുമെന്ന്അദ്ദേഹംപറഞ്ഞു.
മീഡിയാപ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സമൂഹ നിർമ്മാണത്തിൽ അധ്വാനത്തിന്റെ മഹത്വം ഓർമ്മപ്പെടുത്തുന്നതാണ് തൊഴിലാളി ദിനമെന്ന് അദ്ദേഹം പറഞ്ഞു. ഫ്രണ്ട്സ് കൾചറൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്മാൻ കിഴിശ്ശേരി, സൈക്കോളജിസ്റ്റ് ആയിഷ സൈബൂൽ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, പി.കെ.സ്റ്റാര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.പി.കെ.മുസ്തഫ, ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, സെപ്രോടെക് സിഇഒ ജോസ്ഫിലിപ്പ്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പ്, ഡോം ഖത്തര്‍ മുഖ്യ ഉപദേഷ്ടാവ് മശ്ഹൂദ് തിരുത്തിയാട്, കെ.ബി.എഫ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ പുതുക്കുടി, ദ വേ കോര്‍പറേറ്റ് സര്‍വീസസ് സിഇഒ ഉവൈസ് ഉസ്മാന്, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ സനിത സന്തോഷ് എന്നിവര്‍ സംസാരിച്ചു.തൊഴിലിടങ്ങളിൽ പരസ്പര ബഹുമാനവും മാനസിക സംതൃപ്തിയും വളർത്തേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്ത പരിപാടിയിൽ റഊഫ് മലയിലിന്റെ നേതൃത്വത്തിലുള്ള 'ഖ്യൂ മെലോഡിയ' ടീം അവതരിപ്പിച്ച സംഗീത വിരുന്ന് സദസ്സിന് ഹൃദ്യമായ അനുഭവമായി.
ഷഫീക്ക് അറയ്ക്കൽ






