
നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്ഫ്ളുവന്സറുമാണ് ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിയ തന്റെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
അശ്വിന് കൃഷ്ണയാണ് ദിയയുടെ ഭര്‍ത്താവ്. ഓമി എന്ന് വിളിക്കപ്പെടുന്ന നിയോം ആണ് ഇവരുടെ മകന്. ഇപ്പോള്‍ ഓമി ആദ്യമായി കടല്‍ കണ്ടതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ദിയ.
മാലദ്വീപില്‍ വെച്ചാണ് ഓമി ആദ്യമായി കടല്‍ കണ്ടത്. ' ഓമിയുെട ആദ്യ ഓഷ്യന്‍ ഡിപ്' എന്ന അടിക്കുറിപ്പോടെയാണ് ദിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ദിയയുടെ വീഡിയോയ്ക്ക് താഴെ സ്നേഹം അറിയിച്ച് എത്തുന്നത്.
സമൂഹമാധ്യമങ്ങളില്‍ നിരവധി ആരാധകരുളള താരമാണ് ദിയ കൃഷ്ണ. യൂട്യൂബിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ദിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോസുമെല്ലാം വളരെ പെട്ടന്നാണ് വൈറലാവുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ദിയയ്ക്കും അശ്വിനും ആണ്‍കുഞ്ഞ് പിറന്നത്. നിയോം അശ്വിന് കൃഷ്ണ എന്നാണ് കുഞ്ഞിന്റെ മുഴുവന്‍ പേര്.






