
വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വൈദലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ബീഹാറിലെ കതിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്തുവരുന്ന ഒരു വീഡിയോയാണ് വന്‍ ചര്‍ച്ചകള്‍ക്ക് വിധേയമായിരിക്കുന്നത്. വില്പനയ്ക്കായി വെച്ചിരിക്കുന്ന വെള്ളരിക്കകള്ക്ക് കൂടുതല്‍ നിറവും പുതുമയും തോന്നിപ്പിക്കാനായി പച്ച നിറത്തിലുള്ള ലായനി തേച്ചുപിടിപ്പിക്കുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പച്ചക്കറികളില്‍ മാരകമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്ന ഇത്തരം പ്രവണതകള്‍ പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
വൈറലാകുന്ന വീഡിയോയില്‍ ഒരു യുവതി വെള്ളരിക്കകള്‍ പച്ച ചായത്തില്‍ മുക്കിയെടുക്കുമ്പോള്‍ മറ്റൊരു സ്ത്രീ അവ കഴുകി നല്‍കുന്നതായി കാണാം. ചായം കലര്‍ത്താത്ത വെള്ളരിക്കകളും ലായനിയില്‍ മുക്കിയെടുത്തവയും തമ്മിലുള്ള നിറവ്യത്യാസം ദൃശ്യങ്ങളില്‍ വളരെ വ്യക്തമാണ്. ഉപയോഗിക്കുന്നത് ഏതുതരം രാസവസ്തുവാണെന്ന് വ്യക്തമല്ലെങ്കിലും, ലാഭത്തിന് വേണ്ടി മാത്രം ആളുകളുടെ ജീവന് അപകടത്തിലാക്കുന്ന ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശനമായ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ വേണമെന്ന ആവശ്യമാണ് നെറ്റീസണ്‍സ് ഉയര്‍ത്തുന്നത്.
സംഭവം വിവാദമായതോടെ റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷ്യസുരക്ഷയെക്കുറിച്ച് വലിയ ചോദ്യങ്ങളാണ് ഉയരുന്നത്. 'ഇത് ദാരിദ്ര്യത്തിന്റെ പ്രശ്നമല്ല, മറിച്ച് പൊതുജനാരോഗ്യത്തെ ബാധിക്കുന്ന കുറ്റകൃത്യമാണ്' എന്നാണ് ഭൂരിഭാഗം ആളുകളും പ്രതികരിക്കുന്നത്. വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും റെയില്‍വേ അധികൃതരോ ഭക്ഷ്യസുരക്ഷാ വിഭാഗമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇത്തരം വില്പനക്കാര്ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്ന പ്രധാന ആവശ്യം.
सोशल मीडिया पर वायरल यह वीडियो कटिहार रेलवे स्टेशन का बताया जा रहा है, खीरा को हरे रंग से रंगती दिखी महिलाएं। pic.twitter.com/AdVmfTo00G
— छपरा जिला 🇮🇳 (@ChapraZila) May 8, 2026






