
തിരുവനന്തപുരം : മുഖ്യമന്ത്രി കസേരയെ ചൊല്ലി തെരുവില്‍ നടക്കുന്ന പ്രതിഷേധം പ്രവര്‍ത്തകര്‍ അവസാനിപ്പിക്കണമെന്ന് UDF കൺവീനർ അടൂർ പ്രകാശ്. വിജയം ആരുടെയും ഒറ്റയ്ക്ക് ഉള്ള നേട്ടം അല്ല, കൂട്ടായ നേട്ടം. തെരുവ് യുദ്ധത്തിൽ അണികളെ നേതാക്കൾ നിയന്ത്രിക്കണം. കേരളത്തിലെ ജനങ്ങൾ നൽകിയ വിജയം കൂട്ടായ്മയുടെ ഭാഗമാണിത്.
ഒരിക്കലും ചെയ്തുകൂടാൻ പാടില്ലാത്ത കാര്യങ്ങളാണ് പാർട്ടി പ്രവർത്തകർ നടത്തുന്നത്.ആരും പങ്കാളികളാക്കരുത്. നേതാക്കൾ നിയന്ത്രിക്കണം. ശെരിയോ തെറ്റോ എന്ന് നേതാക്കൾ തീരുമാനിക്കണം. വിഷയത്തിൽ ഘടകകക്ഷികൾക്ക് അഭിപ്രായം പറഞ്ഞുകൂടാ എന്നില്ല. ഘടകക്ഷികളിൽ നിന്ന് അഭിപ്രായങ്ങൾ തേടും. ഇന്ന ആള് വരണമെന്നുള്ള അഭിപ്രായം ഘടകകക്ഷികളിൽ നിന്ന് ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ആലോചനകളും ന്യൂഡല്‍ഹിയില്‍ പുരോഗമിക്കുമ്പോള്‍ കേരളത്തില്‍ പ്രതിപക്ഷ നേതാവ് ആരെന്ന് അറിയാനുള്ള ആകാംഷയും കൂടുന്നു. പിണറായി വിജയന് തന്നെ പ്രതിപക്ഷ നേതാവാകുമോ എന്ന ആശങ്കകള്‍ക്ക് ഇടയില്‍ നാളെ നടക്കുന്ന പി.ബി. യോഗത്തില്‍ ഇക്കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനം എടുക്കുമെന്നാണ് വിവരം.
നാളെ ചേരുന്ന പി.ബി. യോഗത്തില്‍ തീരുമാനം എടുക്കുമെന്നാണ് സൂചനകള്‍. നിലവിലെ സാഹചര്യത്തില്‍ പിണറായി തന്നെ പ്രതിപക്ഷ നേതാവാകുമെന്നാണ് വിവരം. പിണറായി വിജയന് ഈ തീരുമാനത്തോട് വിമുഖത പ്രകടിപ്പിച്ചാല്‍ മാത്രമേ മറ്റൊരാളെ പരിഗണിക്കേണ്ട സാഹചര്യമുള്ളു. നേരത്തേ പ്രായത്തിന്റെ കാര്യത്തില്‍ ഇളവ് നല്‍കിയാണ് പിണറായിയെ തെരഞ്ഞെടുപ്പില്‍ പി. ബി. മത്സരിപ്പിച്ചത്.






