
തിരുവനന്തപുരത്ത് മൂർഖനെ പിടിക്കാൻ പോയ പാമ്പ് സംരക്ഷകനായ മുതിയാവിള രതീഷിന് രണ്ട് മൂർഖനും മുപ്പതോളം പാമ്പിൻ മുട്ടകളും ലഭിച്ചു. തിരുവനന്തപുരം പേയാട് ചന്തമുക്കിലാണ് ഏപ്രിൽ 29 ബുധനാഴ്ച രാത്രി 12 മണിയോടെ കണ്ടെത്തിയ ഈ മുട്ടകൾ ഇപ്പോൾ വിരിഞ്ഞ മൂർഖൻ കുഞ്ഞുങ്ങളായി.
അന്ന് പിടിച്ച പാമ്പുകളെ വനവകുപ്പിന് കൈമാറിയെങ്കിലും 30 മുട്ടകളും രതീഷ് തന്നെ കൈവശം സൂക്ഷിക്കുകയായിരുന്നു. ഇതിനെ പ്രത്യേക കാനിൽ സൂക്ഷിച്ച് വിരിയിച്ച് എടുക്കുകയായിരുന്നു. മുട്ടകളിൽ ചിലപ്പോൾ വിരിഞ്ഞിറങ്ങുമ്പോൾ കുറവ് വരാമെന്നാണ് സാധാരണഗതിയിൽ രതീഷ് വിചാരിച്ചിരുന്നത് എന്നാൽ മുഴുവൻ മുട്ടകളും വിരിഞ്ഞ മൂർഖൻ കുഞ്ഞുങ്ങൾ പുറത്തുവന്നപ്പോൾ കണ്ടത് 31 മൂർഖൻമാരെയാണ്. ഇതിൽ ഒരു മുട്ടയിൽ രണ്ടു കുഞ്ഞുങ്ങൾ വിരിഞ്ഞതായിരിക്കാം ഇത്തരത്തിൽ കണ്ടതെന്നാണ് രതീഷ് പറയുന്നത്. ഇപ്പോൾ മുഴുവൻ മുരുകൻ കുഞ്ഞുങ്ങളെയും വനം വകുപ്പിനു കൈമാറി.
പേയാട് കുരിശുമുട്ടം മനുവിന്റെ കളത്തിൽ വീട്ടിൽ വീട്ടിലാണ് കോഴിക്കൂട്ടിൽ പാമ്പിനെ കണ്ടതായി വീട്ടുകാർ അന്നു രതീഷിനെ അറിയിച്ചത്. സ്ഥലത്തെത്തി രതീഷ് കോഴിക്കൂട്ടിൽ നിന്നും 16 വയസ്സോളം പ്രായമുള്ള ആൺ മൂർഖനെ പിടികൂടി മടങ്ങാൻ തുടങ്ങിയവയാണ് സമീപത്തെ റോഡ് വശത്തുള്ള വലിയ പൊത്തിൽ ഒരു മൂർഖൻ പാമ്പ് കയറിപ്പോകുന്നത് കണ്ടതായി സമീപവാസിയായ ഒരാൾ പറയുന്നത്. ഇവിടെ എത്തി ടോർച്ച് അടിച്ചു നോക്കുമ്പോൾ ഉള്ളിൽ മൂർഖൻ പാമ്പിനെ കണ്ടു. തുടർന്ന് ഇവിടെ മണ്ണ് വെട്ടു മാറ്റി പെൺ മൂർഖനെ പിടികൂടി തുടർന്നുള്ള പരിശോധനയിലാണ് 30 ഓളം പാമ്പൻ മുട്ടയും ഇവിടെ നിന്ന് കണ്ടെത്തിയത്.






