അടുത്ത വര്‍ഷം വോയേജര്‍ 2,1 പേടകങ്ങള്‍ വിക്ഷേപിച്ചതിന്റെ 50-ാം വാര്‍ഷികമാണ്. വോയേജര്‍ പേടകങ്ങള്‍ സൗരയൂഥം പിന്നിട്ടു രഹസ്യങ്ങള്‍ അനാവരണം ചെയ്തു മുന്നോട്ടുനീങ്ങുകയാണ്. 1977 നെ അപേക്ഷിച്ച് ശാസ്ത്രം ഏറെ വളര്‍ന്നു. ചന്ദ്രനില്‍ വീണ്ടും മനുഷ്യരെ എത്തിക്കാനുള്ള നാസയുടെ ആര്‍ട്ടിമെസ് ദൗത്യം നിര്‍ണായക ഘട്ടംപിന്നിട്ടു. ഈ സാഹചര്യത്തിലും വോയേജര്‍ 3 എന്തുകൊണ്ടില്ല? ആ ചോദ്യം നേരിടുന്നതില്‍ നാസയുമുണ്ട്. വൊയേജര്‍ 3 എന്നാല്‍ കൂടുതല്‍ മികച്ച സാങ്കേതിക വിദ്യ, കൂടുതല്‍ വിവരം, പിന്നെ തെറ്റുതിരുത്തലും... പക്ഷേ...
വോയേജര്‍ 3ലേക്ക് ശരിക്കും 'ഒരു നൂറ്റാണ്ട്' യാത്രയുണ്ടെ്. 1977 ഓഗസ്റ്റ് 20 നാണ് വോയേജര്‍ 2 പറന്നുയര്‍ന്നത്. 16 ദിവസങ്ങള്‍ക്ക് ശേഷം, സെപ്റ്റംബര്‍ 5 നു വോയേജര്‍ 1 അതിനെ പിന്തുടര്ന്നു. ദിശയുടെ പ്രത്യേകത കാരണമാണു രണ്ടാമത് പറന്നുയര്‍ന്ന ദൗത്യത്തിന് വോയേജര്‍ 1 എന്ന പേര് ലഭിച്ചത്.
വോയേജര്‍ 3ലെത്താന്‍ 1977ലെ സാങ്കേതികവിദ്യകൂടി അറിയണം. പഴ്സണല്‍ കമ്പ്യൂട്ടര്‍ അന്ന് വീടുകളില്‍ അത്ര പരിചിതമായിരുന്നില്ല. സൗരയൂഥത്തിന്റെ അതിര്‍ത്തികടന്ന പേടകങ്ങളിലെ ഓണ്‍ബോര്‍ഡ് കമ്പ്യൂട്ടറുകള്‍ക്ക് 69.63 കിലോബൈറ്റ് മെമ്മറി മാത്രമേ ഉള്ളൂ. ഇപ്പോള്‍ വിപണിയിലുള്ള ഐഫോണിന്റെ 0.0000553 ശതമാനം മാത്രം മെമ്മറിയാണു വൊയേജറുകള്ക്കുള്ളത്.
നാല് ഭീമന് ഗ്രഹങ്ങളുടെ സമീപത്തിലൂടെയുള്ള യാത്രയ്ക്കിടെ പേടകത്തിലുള്ള എല്ലാ സംവിധാനങ്ങളും നിയന്ത്രിച്ചത് ആ കമ്പ്യൂട്ടറാണ്!. 50 വര്‍ഷങ്ങള്‍ക്കിപ്പുറവും നാസയുടെ കമാന്‍ഡുകള്‍ നടപ്പിലാക്കുകയും ഡേറ്റ അയക്കുകയും ചെയ്യുന്നത് ആ കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ്. 2540 കോടി കിലോമീറ്റര്‍ അകലെനിന്ന് വൊയേജര്‍ 1 പേടകത്തിലെ റേഡിയോ ട്രാന്‍സ്മിറ്റര്‍ 23 വാട്ട്സ് ശക്തിയില്‍ പ്രക്ഷേപണം ചെയ്യുന്നു. അക്കാലത്ത് ഒരു ലൈറ്റ് ബള്‍ബ് ഉപയോഗിക്കുന്നതിനേക്കാള്‍ കുറവ് ഊര്‍ജം. ആ ഊര്‍ജം ഉപയോഗിച്ച് അയയ്ക്കുന്ന സന്ദേശങ്ങള്‍ ബഹിരാകാശത്തുകൂടി സഹസ്രകോടി കിലോമീറ്റര്‍ സഞ്ചരിച്ച് ഭൂമിയിലെ ആന്റിനകളില്‍ പതിയുന്നു.
വൊയേജര്‍ 1നെ അപേക്ഷിച്ച് വോയേജര്‍ 2 അല്പം കൂടി അടുത്താണ്. ഭൂമിയില്‍നിന്ന് ഏകദേശം 2132 കോടി കിലോമീറ്റര്‍ അകലെയാണു വെയോജര് 2. പക്ഷേ ഭീമന് ഗ്രഹങ്ങളായ വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂണ്‍ എന്നിവയുടെ സമീപത്തിലൂടെ പറന്ന ഒരേയൊരു ദൗത്യം എന്ന സവിശേഷത അത് നിലനിര്‍ത്തുന്നു. അതിനുശേഷം ഏകദേശം 50 വര്‍ഷം കഴിഞ്ഞിട്ടും, ഇതുവരെ മറ്റൊരു ദൗത്യവും യുറാനസിലോ നെപ്റ്റ്യൂണിലോ എത്തിയിട്ടില്ല. ഇന്നും നമ്മള് ഈ ഗ്രഹങ്ങളെക്കുറിച്ച് അറിയുന്നത് വോയേജര്‍ 2ന്റെ ഒരു നിരീക്ഷണത്തില്‍നിന്നാണ്.
സാങ്കേതികവിദ്യ മാത്രം പോരാ...
വോയേജര്‍ ദൗത്യങ്ങളെ സാധ്യമാക്കിയ സാഹചര്യങ്ങള്‍ വളരെ അപൂര്‍വമായിരുന്നു. 120 വര്‍ഷത്തിലൊരിക്കല്‍ ലഭിക്കുന്ന അവസരം. സൗരയൂഥത്തിലെ ഗ്രഹങ്ങളെല്ലാം സൂര്യനെ ചുറ്റിയുള്ള യാത്രയിലാണ്. ഭൂമിയുടെ സമീപമുള്ള ഗ്രഹമാണെങ്കിലും ചില സമയങ്ങളില്‍ അവ സൂര്യന്റെ മറുവശത്താകും. ഭൂമിയും ചൊവ്യും സൂര്യനുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു വശത്താണെങ്കില്‍ ഇരു ഗ്രഹങ്ങളും തമ്മിലുള്ള അകലം 5.46 കോടി കിലോമീറ്ററായി ചുരുങ്ങും. ചൊവ് സൂര്യന്റെ മറുവശത്താണെങ്കില്‍ അകലം 40 കോടി കിലോമീറ്ററായി ഉയരും. 5.46 കോടി കിലോമീറ്റര്‍ അകലെ ചൊവ്യുള്ള സമയത്ത് അതിലേക്കുള്ള ദൂരം കുറയുമെന്ന് അര്‍ഥം.
ഇതുപോലെ ഒരു വശത്തുതന്നെ ഭൂമി, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂണ്‍ എന്നീ ഗ്രഹങ്ങള്‍ ഒത്തുചേര്‍ന്നുവരുന്ന സമയമാണ് 1977 ല്‍ രൂപപ്പെട്ടത്. ഒരേ യാത്രയില്‍ നാലു ഗ്രഹങ്ങളും സന്ദര്‍ശിക്കാനുള്ള അപൂര്‍വ അവസരം. ആ യാത്രയില്‍ വമ്പന്‍ ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണത്തിലൂടെ വേഗം കൂട്ടാന്‍ വൊയേജര്‍ പേടകത്തിനു കഴിഞ്ഞാല്‍... ഗ്രാവിറ്റി അസിസ്റ്റ്/ ഗ്രാവിറ്റേഷണല്‍ സ്ലിങ്ഷോട്ട് ഉപയോഗിച്ചു ദൗത്യം മുന്നോട്ടുകൊണ്ടുപോകാനായിരുന്നു നാസയിലെ ശാസ്ത്രജ്ഞരുടെ തീരുമാനം.
ഗുരുത്വാകര്‍ഷണ സഹായം
ബഹിരാകാശ എന്‍ജിനീയറിങ്ങിലെ മനോഹരമായ കണ്ടെത്തലുകളിലൊന്നാണ് ഗ്രാവിറ്റി അസിസ്റ്റ്(ഗുരുത്വാകര്‍ഷണ സഹായം). ഒരു പേടകം ഗ്രഹത്തെ സമീപിക്കുമ്പോള്‍, ആ ഗ്രഹത്തിന്റെ ഗുരുത്വാകര്‍ഷണം അതിനെ വേഗത്തിലാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്യും. ദിശ ശരിയായി കണക്കാക്കിയാല്‍, ദൗത്യം മുമ്പത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ ആ ഗ്രഹത്തില്‍നിന്ന് അകന്നുപോകും.
അതിനെയാണു ഗ്രാവിറ്റി അസിസ്റ്റ് എന്നുവിളിക്കുന്നത്. വേഗം ആര്‍ജിക്കല്‍ ഗ്രഹത്തില്‍നിന്ന് ചെറിയ ഭ്രമണോര്ജം മോഷ്ടിച്ചതിന് തുല്യമാണ്. ഓരോ ഗ്രഹത്തില്‍നിന്നും ഊര്‍ജം മോഷ്ടിച്ച് അടുത്തത്തിലേക്ക്... ഗ്രഹങ്ങള്‍ ശരിയായ സ്ഥാനത്തുണ്ടെങ്കില്‍ മാത്രമേ ഇത്തരം യാത്ര യാഥാര്‍ഥ്യമാകൂ. അത്തരമൊരു കൂടിച്ചേരല്‍ സമീപകാലത്ത് യാഥാര്ഥ്യമാകാത്തതാണു വൊയോജര് 3 യാഥാര്‍ഥ്യമാകാതിരിക്കാനുള്ള കാരണം.
സാങ്കേതിക തികവ് മാത്രം പോരാ
1970കളെ അപേക്ഷിച്ച് സാങ്കേതികവിദ്യ അതിശയകരമായ രീതിയില്‍ മെച്ചപ്പെട്ടിരിക്കുന്നു. ആധുനിക പ്ര?പ്പല്ഷന് സിസ്റ്റങ്ങള്‍ വളരെ കാര്യക്ഷമമാണ്. ശാസ്ത്രീയ ഉപകരണങ്ങള്‍, സ്പെക്ട്രോമീറ്ററുകള്‍, പാര്‍ട്ടിക്കിള്‍ ഡിറ്റക്ടറുകള്‍, മാഗ്നെറ്റോമീറ്ററുകള്‍, ക്യാമറകള്‍ എന്നിവയ്ക്ക് 1970കളേക്കാള്‍ മികവുണ്ട്. പക്ഷേ, അതു പോരാ...
1977ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ വളരെ ശക്തമായ റോക്കറ്റ് ഉപയോഗിച്ചാല്‍ പോലും, സൗരയൂഥത്തിന്റെ അതിര്‍ത്തികളിലേക്ക് എത്താന്‍ വര്‍ഷങ്ങളല്ല, ദശകങ്ങള്‍ എടുക്കും. ഇതുവരെയുള്ള ഏറ്റവും വേഗതയുള്ള ദൗത്യമായ ന്യൂ ഹൊറൈസണ്‍സ് പ്ലൂട്ടോയിലെത്താനെടുത്തത് 9.6 വര്‍ഷമാണ്. 2006 ലാണു ന്യൂഹൊറൈസണ്‍സ് വിക്ഷേപിച്ചത്. വൊയേജര്‍ 1ന്റെ അത്ര ദൂരത്തെത്താന്‍ ഇനിയും പതിറ്റാണ്ടുകള്‍ വേണം.
വേഗത്തിനു സൂര്യസഹായം
കൂടുതല്‍ ദൂരം പിന്നിടാന്‍ നാസയും ജോണ്‍സ് ഹോപ്കിന്‍സ് അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയും വര്‍ഷങ്ങളായി ഇന്റര്‍സ്റ്റെല്ലാര്‍ പ്രോബ് എന്ന ആശയത്തിന്റെ പിന്നാലെയാണ്. സൂര്യന്റെ ഗുരുത്വാകര്‍ഷണം ഉപയോഗിച്ചു വേഗംകൂട്ടാനാണു ശ്രമം. അതനുസരിച്ചു പേടകത്തെ സൂര്യന്റെ 69 ലക്ഷം കിലോമീറ്റര്‍വരെ അടുത്തെത്തിക്കും. ആ മേഖലയില്‍ താപനില പതിനായിരക്കണക്കിനു ഡിഗ്രി സെല്‍ഷ്യസ് വരെയെത്തും. സൂര്യന്റെ ഭീമമായ ഗുരുത്വാകര്‍ഷണം ഉപയോഗിച്ച് സൗരയൂഥത്തില്‍നിന്ന് വോയേജറുകള്‍ നേടിയതിനേക്കാള്‍ വേഗതയില്‍ പേടകത്തെ പുറത്തേക്ക് അയയ്ക്കും. ഇതിനെ സോളാര്‍ ഓഗര്ത് മാനുവര്‍ എന്ന് വിളിക്കുന്നു, ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ ഹെര്‍മന്‍ ഓബെര്ട്ടാണു ആ പ്രതിഭാസം തിരിച്ചറിഞ്ഞത്. പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ വോയേജര്‍ 1 ഇപ്പോഴെത്തിയ ദൂരത്ത് പുതിയ പേടകം 15 വര്ഷംകൊണ്ടെത്തും.
ചൊവ്യിലേക്കുള്ള കുറുക്കുവഴി
കാര്യങ്ങളിങ്ങനെയാണെങ്കിലും ചൊവ്യിലേക്കുള്ള കുറുക്കുവഴി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഛിന്നഗ്രഹങ്ങളുടെ പാത പരിശോധിച്ചാണു വഴി കണ്ടെത്തിയത്. 2001 സിഎ21 എന്ന ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥമാണു ഗവേഷകര്‍ക്കു വഴികാട്ടിയായത്. കുറുക്കുവഴി ഉപയോഗിച്ചാല്‍ ചൊവ്വയിലേക്കുള്ള യാത്രാസമയം 153 ദിവസമായി കുറയ്ക്കാനാകുമെന്നാണു കണ്ടെത്തല്‍.
ചൊവ്വയിലേക്കുള്ള യാത്രകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണു 'മാര്‍സ് ഓപ്പോസിഷന്‍' എന്ന പ്രതിഭാസം. ഇത് ഏകദേശം 26 മാസത്തിലൊരിക്കല്‍ സംഭവിക്കും. ഈ സമയത്ത് സൂര്യനും ചൊവ്വയും ഭൂമിയും നേര്‍രേഖയില്‍ വരും. ആ ദിവസം കണക്കുകൂട്ടി ദൗത്യം അയച്ചാല്‍ യാത്രാ സമയം കുറയ്ക്കാനാകും. 2027, 2029, 2031 വര്‍ഷങ്ങളില്‍ ചൊവ് ഇങ്ങനെ ഭൂമിയോടടുത്തുവര






