സ്ത്രീധനം ചോദിക്കുന്നതും വാങ്ങുന്നതും ഇന്ത്യയില്‍ കടുത്ത നിയമലംഘനമാണ്. ഇപ്പോഴിതാ ഗാസിയാബാദിലെ ഒരു വിവാഹ ചടങ്ങില്‍ കോടിക്കണക്കിന് രൂപയും ആഡംബര കാറും സ്ത്രീധനമായി കൈമാറുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. വരന്റെ കുടുംബത്തിന് ലഭിച്ച ഒരു ബിഎംഡബ്ല്യു കാറും, ഒരു കോടി ഒരുലക്ഷത്തി പതിനൊന്നായിരം രൂപയും ഉള്‍പ്പെടെയുള്ള സമ്മാനങ്ങളെക്കുറിച്ച് ഒരാള്‍ മൈക്കിലൂടെ അഭിമാനപൂര്‍വ്വം പ്രഖ്യാപിക്കുന്നതാണ് വീഡിയോയിലുള്ളത്. 'യുവ ആസ്' എന്ന എക്സ് അക്കൗണ്ട് വഴി പുറത്തുവന്ന ഈ ദൃശ്യങ്ങള്‍ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
ഇന്ത്യയില്‍ 1961-ലെ സ്ത്രീധന നിരോധന നിയമപ്രകാരം സ്ത്രീധനം വാങ്ങുന്നതും നല്‍കുന്നതും കഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിട്ടും, പരസ്യമായി ഇത്തരം ആചാരങ്ങള്‍ നടക്കുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. വീഡിയോയില്‍ തുക പ്രഖ്യാപിക്കുന്നത് കേട്ട് അതിഥികള്‍ ആവേശഭരിതരാകുന്നുണ്ടെങ്കിലും, സമൂഹമാധ്യമങ്ങളില്‍ കടുത്ത ഭാഷയിലുള്ള പ്രതികരണങ്ങളാണ് വരുന്നത്. ഇത്തരം പ്രവണതകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
വീഡിയോയ്ക്ക് താഴെ മിശ്രപ്രതികരണങ്ങളാണ് ഉയരുന്നത്. സ്വന്തം മകളുടെ വിവാഹത്തിനായി വരന്റെ വീട്ടുകാര്‍ക്ക് ഇത്രയും വലിയ തുക നല്‍കുന്നതിന് പകരം ആ പണം പെണ്‍കുട്ടിയുടെ പേരില്‍ നിക്ഷേപിക്കുകയോ ബിസിനസ്സ് തുടങ്ങാന്‍ ഉപയോഗിക്കുകയോ ചെയ്യണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മതപരമായ വിലക്കുകള്‍ നിലനില്‍ക്കെ തന്നെ ഇത്തരം കാര്യങ്ങള്‍ പരസ്യമായി ആഘോഷിക്കുന്നത് വൈരുദ്ധ്യമാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുമ്പോള്‍, ഇത് സാധാരണക്കാരായ മാതാപിതാക്കള്‍ക്ക് വലിയ സാമൂഹിക സമ്മര്‍ദ്ദമുണ്ടാക്കുമെന്ന് മറ്റു ചിലര്‍ ആശങ്കപ്പെടുന്നു.
വിവാഹം മകള്‍ക്കും മരുമകനും നല്കുന്ന സമ്മാനമാണെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ടെങ്കിലും, ഇത് ആഡംബരത്തിന്റെ അതിപ്രസരമാണെന്നാണ് ഭൂരിഭാഗം പേരുടെയും പക്ഷം. ഇത്തരം പരസ്യമായ പ്രകടനങ്ങള്‍ സമൂഹത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും പെണ്മക്കളെ വിവാഹം കഴിച്ചയക്കാന്‍ ബുദ്ധിമുട്ടുന്ന സാധാരണക്കാര്‍ക്ക് ഇത് വലിയ പ്രതിസന്ധിയാകുമെന്നും സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ കുറിക്കുന്നു. എങ്കിലും വൈറലായ ഈ വീഡിയോയുടെ ആധികാരികത സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല.

Comments